77-ാമതോ 78-ാമതോ? 2024ൽ ആഘോഷിക്കുന്നത് എത്രാമത് സ്വാതന്ത്ര്യ ദിനം? ഉറപ്പിച്ച് പറയാൻ എത്ര പേർക്കാകും

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് “ഹർ ഘർ തിരംഗ” എന്ന കേന്ദ്ര സർക്കാരിൻ്റെ കാമ്പയിൻ പരിപാടിക്ക് നരേന്ദ്ര മോദി തുടക്കം കുറിച്ചിരിക്കുകയാണ്. അതേസമയം രാജ്യത്തിൻ്റെ എത്രാമത് സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത് എന്നതിൽ എല്ലാ വർഷവും പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. മാധ്യമങ്ങൾ തന്നെ ചിലപ്പോൾ തെറ്റിച്ച് പ്രയോഗിക്കാറുണ്ട്. ഈ വർഷവും ഇത് 77-ാമത് സ്വാതന്ത്ര്യദിനമാണോ അതോ 78-ാമതാണോ എന്ന കാര്യത്തിൽ സംശയമുള്ളവരുണ്ട്.

രണ്ട് നൂറ്റാണ്ടുകൾ നീണ്ടുനിന്ന ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് ശേഷം 1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. അന്നു മുതൽ ഈ ചരിത്രദിനം രാജ്യമെമ്പാടും ആഘോഷിക്കുകയാണ്. അതുപ്രകാരം 1948 ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യത്തിൻ്റെ ഒന്നാം വാർഷികവും രണ്ടാമത് സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു. അങ്ങനെ കണക്ക് കൂട്ടിയാൽ 2024 ഓഗസ്റ്റിൽ ആഘോഷിക്കുന്നത് സ്വാതന്ത്ര്യത്തിൻ്റെ 77-ാം വാർഷികമാണ്; ഒപ്പം 78-ാം ദിനാചരണവും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ സ്വാതന്ത്ര്യത്തിൻ്റെ 77-ാം വാർഷികമായ ഈ വര്‍ഷം ആഗസ്റ്റ് 15ന് ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനമാണ് നമ്മൾ ആഘോഷിക്കുന്നത്.

സ്വാതന്ത്യദിനത്തിൻ്റെ കാര്യത്തിൽ മാത്രമല്ല മഹാൻമാരുടെ ജൻമദിന ആഘോഷങ്ങൾക്കും ചരമവാർഷിക ആചരണങ്ങള്‍ക്കും ഈ കണക്ക് ബാധകമാണ്. ഈ വർഷം ഒക്ടോബർ രണ്ടിന് നാം ആഘോഷിക്കാൻ പോകുന്നത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155-ാം ജൻമവാർഷികമാണെന്ന് ഓർക്കണം. എന്നാൽ അദ്ദേഹത്തിൻ്റെ 156-ാം ജൻമദിനവുമാണ്. ഇക്കഴിഞ്ഞ ജനുവരി 30ന് നാം ആചരിച്ചത് അദ്ദേഹത്തിൻ്റെ 76-ാം ചരമവാർഷികവും 77-ാം ചരമദിനാചരണവുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top