പേടിയൊന്നും തോന്നിയില്ല, ധൈര്യത്തിലങ്ങ് പിടിച്ചുനിന്നു; ചന്ദ്രമതിയമ്മ
മഴക്കാലം എത്തിയതോടെ പലയിടത്തും തോടും കുളവുമൊക്കെ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. പലയിടത്തുനിന്നും അപകട മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, പാലക്കാട് ഒറ്റപ്പാലത്തുനിന്നും ഒരു അതിജീവനത്തിന്റെ കഥയാണ് പുറത്തുവരുന്നത്. കുളിക്കാന്‍ പോയപ്പോള്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് മനക്കരുത്തിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് തിരികെയെത്തിയ ചന്ദ്രമതിയമ്മയാണ് ഇപ്പോള്‍ നാട്ടിലെ താരം.
ഇന്നലെ രാവിലെ 6 മണിക്കാണ് വീട്ടുകാരോട് പറയാതെ 79 വയസുള്ള ചന്ദ്രമതിയമ്മ തോട്ടില്‍ കുളിക്കാന്‍ പോയത്. ഇതിനിടെയാണ് തോട്ടിലെ ഒഴുക്കില്‍പ്പെട്ടത്. ചന്ദ്രമതിയമ്മയെ കാണാതായതോടെ വീട്ടുകാര്‍ പലയിടത്തും തിരഞ്ഞു. വൈകീട്ട് നാലു മണിക്കാണ് നാട്ടുകാര്‍ കണ്ടെത്തി രക്ഷപ്പെടുത്തുന്നത്. ഏകദേശം 10 മണിക്കൂറാണ് ചന്ദ്രമതിയമ്മ മരക്കൊമ്പില്‍ പിടിച്ചുകിടന്നത്.
”തോട്ടില്‍ കുളിക്കാന്‍ പോയ സമയത്ത് ഒരു നായ വന്നു. അതിനെ കല്ലെറിഞ്ഞപ്പോള്‍ തോട്ടിലേക്ക് മറിഞ്ഞ് വീണു. തുഴഞ്ഞ് തുഴഞ്ഞ് കുറേ ദൂരം പോയി. ഒരു മരക്കൊമ്പില്‍ പിടിച്ചുനിന്നു. അറലി വിളിക്കുകയൊന്നും ചെയ്തില്ല. പേടിയൊന്നും തോന്നിയില്ല, ധൈര്യത്തോടെ പിടിച്ചുനിന്നു. വൈകിട്ട് നാലു മണിയായപ്പോഴാണ് നാട്ടുകാര്‍ കണ്ട് രക്ഷപ്പെടുത്തിയത്,” ചന്ദ്രമതിയമ്മ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here