തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 80 കിലോ പിടികൂടിയത് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്

തിരുവനന്തപുരം ആനാവൂരിൽ കാറിൽ കടത്താൻ ശ്രമിച്ച 80 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. മൂന്നുപേർ അറസ്റ്റിലായി. രണ്ടുപേർ ഓടി രക്ഷപെട്ടിട്ടുണ്ട്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തലവൻ അസിസ്റ്റൻ്റ് കമ്മീഷണർ ടി അനികുമാറിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധനയും അറസ്റ്റും.

ആനാവൂർ കുളക്കോട് വച്ചാണ് KL-16-M-916 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ടയോട്ട എത്തിയോസ് കാർ എക്സൈസ് സംഘം തടഞ്ഞ് പരിശോധിച്ചത്.

കൂവളശേരി സ്വദേശികളായ സിബിൻ രാജ്, ഗോകുൽ കൃഷ്ണ, മണ്ണടിക്കോണം സ്വദേശി അരുൺകുമാർ എന്നിവരെ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തു.
വെളിയംകോട് ലാൽ എന്ന പേരിൽ അറിയപ്പെടുന്ന അനീഷ്, ഊരുരുട്ടമ്പലം വെള്ളൂർക്കോണം ബ്രഹ്മൻ എന്നിവരാണ് കാറിൽ നിന്ന് ഓടി രക്ഷപെട്ടത് എന്ന് വ്യക്തമായിട്ടുണ്ട്.

സർക്കിൾ ഇൻസ്പെക്ടർമാരായ ജി. കൃഷ്ണകുമാർ, ടോണി ഐസക്, എക്സൈസ് ഇൻസ്പെക്ടർമാരായ എസ്.മധുസൂദനൻ നായർ, ടി. ആര്‍. മുകേഷ് കുമാർ, പ്രിവന്റ്റ്റീവ് ഓഫീസർമാരായ കെ.ഷാജു, പ്രകാശ്, ജസ്റ്റിൻ രാജ്, ബി.സി.സുധീഷ്, ജയചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, കൃഷ്ണകുമാർ, രജിത്ത്, സുബിൻ, കൃഷ്ണകുമാർ, മുഹമ്മദലി, വിജേഷ്, എൻ.സുഭാഷ് കുമാർ, വിജയ് മോഹൻ, എക്സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here