ഗോള്‍ഡന്‍ ഗ്ലോബ്: പുരസ്കാരങ്ങള്‍ വാരിക്കൂട്ടി നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’
81ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചടങ്ങില്‍ വമ്പന്‍ നേട്ടങ്ങളുമായി തിളങ്ങിയത് ഹോളിവുഡ് ചിത്രം ‘ഓപ്പണ്‍ഹൈമര്‍’ ആയിരുന്നു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ചിത്രം ഒട്ടുമിക്ക പുരസ്‌കാരങ്ങളും സ്വന്തമാക്കി. ‘ഓപ്പണ്‍ഹൈമറി’ല്‍ നായക വേഷത്തിലെത്തിയ കിലിയന്‍ മര്‍ഫിയാണ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ലൂയിസ് സ്‌ട്രോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോബര്‍ട്ട് ഡൗണി മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍ നോളന്‍ തിരഞ്ഞെടുക്കപ്പെട്ടു.
പുരസ്‌കാര പട്ടിക:
മികച്ച സിനിമ (ഡ്രാമ) – ഓപ്പണ്‍ഹൈമര്‍
മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി)- പുവര്‍ തിംഗ്‌സ്
മികച്ച സംവിധായകന്‍ – ക്രിസ്റ്റഫര്‍ നോളന്‍ (ഓപ്പണ്‍ഹൈമര്‍)
മികച്ച തിരക്കഥ – ജസ്റ്റിന്‍ ട്രയറ്റ്, ആര്‍തര്‍ ഹരാരി (അനാട്ടമി ഓഫ് എ ഫാള്‍)
മികച്ച നടന്‍ – കിലിയന്‍ മര്‍ഫി (ഓപ്പണ്‍ഹൈമര്‍)
മികച്ച നടി – ലില്ലി ഗ്ലാഡ്സ്റ്റോണ്‍ (കില്ലേര്‍സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍)
മികച്ച നടി (മ്യൂസിക്കല്‍ കോമഡി) – എമ്മ സ്റ്റോണ്‍ (പുവര്‍ തിംഗ്‌സ്)
മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി) – പോള്‍ ജിയാമാറ്റി (ദ ഹോള്‍ഡോവര്‍സ്)
മികച്ച സഹനടന്‍ – റോബര്‍ട് ബ്രൌണി ജൂനിയര്‍ (ഓപ്പണ്‍ഹൈമര്‍)
മികച്ച സഹനടി – ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവര്‍സ്)
മികച്ച ടിവി സീരിസ് – സക്‌സഷന്‍
മികച്ച സംഗീതം – ലുഡ്വിഗ് ഗോറാന്‍സണ്‍ (ഓപ്പന്‍ഹൈമര്‍)
മികച്ച അന്യാഭാഷ ചിത്രം -അനാട്ടമി ഓഫ് എ ഫാള്‍ (ഫ്രഞ്ച്)
മികച്ച ഒറിജിനല്‍ സോംഗ് – ‘വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍’ (ബാര്‍ബി)
മികച്ച അനിമേഷന്‍ ചിത്രം -ദ ബോയ് ആന്റ് ഹീറോയിന്‍
സിനിമാറ്റിക് ആന്റ് ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്‌റ് അവാര്‍ഡ് – ബാര്‍ബി
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here