ഒന്‍പതുകാരിയെ പീഡിപ്പിച്ച ഗുണ്ടയ്ക്ക് 86 വര്‍ഷം കഠിന തടവ്; 75,000രൂപ പിഴയും അടക്കണം

ഒന്‍പതുകാരയെ നാലുവര്‍ഷം നിരന്തരം പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 86 വര്‍ഷം കഠിനതടവ്. പത്തോളം കേസുകളില്‍ പ്രതിയായ കുടപ്പനക്കുന്ന് ഹാര്‍വീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. 75,000രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ 19 മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.
2015 മുതലാണ് ഒന്‍പതുകാരി പീഡനത്തിന് ഇരയായത്. കളിക്കുന്നതിനിടെ പ്രതിയുടെ വീടിന്റെ ടെറസില്‍ കയറിയപ്പോഴാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് വീടിന്റെ പിന്‍ഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കുട്ടിയെ കൂട്ടികൊണ്ടുപോയും പീഡിപ്പിച്ചു. പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. പ്രതി പ്രദേശത്തെ പ്രധാന ഗുണ്ട ആയതിനാല്‍ ഭയം കാരണം കുട്ടി ഇക്കാര്യം പുറത്തു പറഞ്ഞില്ല. 2019 വരെ ഈ പീഡനം തുടർന്നു.
സ്വകാര്യ സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കാന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി പറഞ്ഞ് വിട്ടതോടെയാണ് സംഭവം പുറത്തുവന്നത്. മോഷണത്തിനിടെ പിടിക്കപ്പെട്ടപ്പോള്‍ പ്രതി പറഞ്ഞിട്ടാണ് സാധനങ്ങള്‍ എടുത്തത് എന്ന് കുട്ടി വെളിപ്പെടുത്തി. ഇതോടെ പ്രതി രക്ഷപ്പെട്ടു. ജീവനക്കാരികള്‍ കുട്ടിയോട് പ്രതിയെ പറ്റി വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ രക്ഷിതാക്കള്‍ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി ചെയ്ത കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് കടുത്ത ശിക്ഷ നല്‍കുന്നതെന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here