അടിച്ച് ഓഫാവാതിരിക്കാന്‍ ഒന്നര പെഗിന്റെ കുപ്പി; ദീപാവലിക്കാലത്ത് കുടിയന്‍മാര്‍ക്ക് പുതിയ ഓഫറുമായി തമിഴ്‌നാട്

ദീപാവലി അടിച്ചു പൊളിക്കാന്‍ കുടിയന്‍മാര്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ഓഫര്‍. കൂടുതല്‍ മദ്യം കുടിച്ച് അലമ്പുണ്ടാകാതിരിക്കാന്‍ ഒന്നര പെഗ്ഗ്, അതായത് 90 മില്ലിയുടെ കുപ്പികള്‍ വില്‍പ്പന നടത്താന്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക് (തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍) തീരുമാനിച്ചു.

പ്ലാസ്റ്റിക് ബോട്ടിലില്‍ വില്‍പ്പന നടത്തുന്ന 90 മില്ലിക്ക് 80 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കര്‍ണാടകത്തില്‍ ടെട്രാ പാക്കറ്റുകളിലാണ് കുറഞ്ഞ അളവിലുള്ള മദ്യം വില്‍ക്കുന്നത്. തെലുങ്കാനയിലെ മദ്യവില്‍പ്പനയുടെ ഭൂരിഭാഗവും 90 മില്ലി പ്ലാസ്റ്റിക് കുപ്പികളിലൂടെയാണ്. കള്ളക്കുറിച്ചിയില്‍ അടുത്ത കാലത്തുണ്ടായ വ്യാജമദ്യ ദുരന്തം മൂലം അറുപതിലധികം പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ വിലയ്ക്ക് മിതമായ അളവില്‍ മദ്യം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിലെപ്പോലെ തമിഴ്‌നാട്ടിലും മദ്യവിതരണവും, വില്‍പ്പനയും സര്‍ക്കാര്‍ നേരിട്ടാണ് നടത്തുന്നത്.

അയല്‍ സംസ്ഥാനങ്ങളില്‍ ചെറിയ അളവില്‍ മദ്യ വില്‍പ്പന നടക്കുമ്പോള്‍, കേരളത്തില്‍ 180 മില്ലി 360 മില്ലി, 500 മില്ലി, 750, മില്ലി , 1000 മില്ലി കുപ്പികളിലുള്ള മദ്യ വില്‍പ്പനയാണ് ബെവ് കോ നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top