90കാരന് നഷ്ടമായത് 1.15 കോടി; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സമ്പാദ്യം മുഴുവൻ നഷ്ടമായി

ഗുജറാത്തിലെ സൂററ്റിൽ വൃദ്ധന് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുവഴി നഷ്ടപ്പെട്ടത് ഒരായുഷ്ക്കാലം സമ്പാദിച്ച തുക. മുംബൈയിൽ നിന്നും ചൈനയിലേക്ക് തൊണ്ണൂറുകാരൻ കൊറിയർ വഴി മയക്കുമരുന്ന് കടത്തി എന്നാരോപിച്ചായിരുന്നു തട്ടിപ്പ്. സിബിഐ ഓഫീസർമാർ ചമഞ്ഞാണ് ഒരു സംഘം തട്ടിപ്പ് നടത്തിയത്. തന്നെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു തട്ടിപ്പ്.

ചൈനയിലെ ഒരു സംഘവുമായി സഹകരിച്ച് നടത്തിയ കബളിപ്പിക്കലുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലായതായി സൂററ്റ് പോലീസ് പറഞ്ഞു. മുഖ്യപ്രതി പാർത്ഥ് ഗോപാനി കംബോഡിയയിലുണ്ടെന്ന് സംശയിക്കുന്നതായും അവർ അറിയിച്ചു. രമേഷ് സുരാന, ഉമേഷ് ജിഞ്ജല, നരേഷ് സുരാന, രാജേഷ് ദിയോറ, ഗൗരംഗ് രഖോലിയ എന്നിവരാണ് പിടിയിലായത്.

Also Read: ബോംബെ ഐഐടി വിദ്യാർത്ഥി ‘ഡിജിറ്റൽ അറസ്റ്റിൽ’!! ഒടുക്കം ഏഴുലക്ഷം നഷ്ടപ്പെട്ടെന്ന് പരാതി

മുംബൈയിൽ നിന്ന് ചൈനയിലേക്ക് അയച്ച കൊറിയറിൽ നിന്നും 400 ഗ്രാം എംഡി മയക്കുമരുന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടാണ് തട്ടിപ്പുകാർ വിളിക്കുന്നത്. കൂടാതെ ഇയാൾ കള്ളപ്പണം വെളുപ്പിച്ചതായി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളിൽ നിന്ന് മനസിലായതായും അറിയിക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത് തന്നെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് വൃദ്ധൻ പണം പലതവണയായി അയച്ചു നൽകിയത്. ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്നും പോലീസ് പറഞ്ഞു.

Also Read: ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, രാജ്യത്ത് ഒരു ഏജൻസിയും ഇങ്ങനെ ചെയ്യാറില്ല, ജനങ്ങൾ തട്ടിപ്പിൽ വീഴരുതെന്ന് പ്രധാനമന്ത്രി

സംഭവത്തെക്കുറിച്ച് അറിഞ്ഞ് ഇരയുടെ കുടുംബം സൂററ്റ് സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു. കംബോഡിയയിലുണ്ടെന്ന് സംശയിക്കുന്ന പ്രധാന പ്രതി ഗോപാനിയുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പിടിയിലായവരിൽ നിന്ന് വിവിധ ബാങ്കുകളുടെ 46 ഡെബിറ്റ് കാർഡുകൾ, 23 ബാങ്ക് ചെക്ക് ബുക്കുകൾ, ഒരു വാഹനം, നാല് വ്യത്യസ്ത കമ്പനികളുടെ റബ്ബർ സ്റ്റാമ്പുകൾ, ഒമ്പത് മൊബൈൽ ഫോണുകൾ, 28 സിം കാർഡുകൾ എന്നിവ കണ്ടെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top