ഇഡിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എ സി മൊയ്‌തീൻ; തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള രാഷ്ട്രീയ നീക്കമെന്ന് ആരോപണം

തൃശൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിതിരെ (ഇഡി) നിയമ നടപടി സ്വീകരിക്കുമെന്ന് എ സി മൊയ്‌തീൻ എംഎൽഎ. ഇഡിയുടെ നീക്കം രാഷ്ട്രീയ ഇടപെടലാണെന്ന് മൊയ്‌തീൻ പറഞ്ഞു. തന്റെ സ്വത്ത് കണ്ടുകെട്ടിയിട്ടില്ലെന്നും മരവിപ്പിക്കുകയാണ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ഡൽഹി അഡ്ജുടിക്കേറ്റിംഗ് അതോറിറ്റി ഇന്നലെ ശരിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൊയ്തീന്റെ പ്രതികരണം.
ഇഡിക്ക് നൽകിയ കണക്കിൽ ഒരു വിശദീകരണവും ഇതുവരെ ചോദിച്ചിട്ടില്ല. ജനപ്രതിനിധിയെന്ന നിലയിൽ തനിക്കും സർക്കാർ ജീവനക്കാരിയായിരുന്ന ഭാര്യക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യമെന്നും മൊയ്‌തീൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മൊയ്തീന്റെയും ഭാര്യയുടെയും ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് ഇഡി കണ്ടുകെട്ടിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here