രഹസ്യ യോഗം ചേർന്ന് എ ഗ്രൂപ്പ്; പാർട്ടിയെ ശക്തിപ്പെടുത്താനെന്ന് വിശദീകരണം

ആലുവ: എറണാകുളത്ത് ചേർന്ന എ ഗ്രൂപ്പ് രഹസ്യ യോഗത്തിന് പിന്നാലെ പ്രതികരണവുമായി ബെന്നി ബഹനാൻ എംപി. ആലുവയിൽ ചേർന്നത് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള യോഗമാണെന്നാണ് വിശദീകരണം. പാർട്ടിയിലെ പ്രശ്നങ്ങൾ നേതൃത്വത്തെ അറിയിക്കും. അവർ പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും ബെന്നി ബഹനാൻ പറഞ്ഞു.

കോൺഗ്രസ് – യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയിലെ അതൃപ്തി ചര്‍ച്ച ചെയ്യാനാണ് ആലുവ വൈഎംസിഎ ഹാളിൽ എ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നതെന്നാണ് വിവരം. ചാലക്കുടി എംപി ബെന്നി ബഹനാൻ, തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു, ജില്ലാ യുഡിഎഫ് കൺവീനർ ഡൊമിനിക് പ്രസന്റേഷൻ, കൊച്ചി മുൻ മേയർ ടോണി ചമ്മണി തുടങ്ങി ജില്ലയിലെ പ്രധാനപ്പെട്ട ഗ്രൂപ്പ് നേതാക്കളെല്ലാവരും യോഗത്തിൽ പങ്കെടുത്തു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രഖ്യാപനത്തില്‍ എ ഗ്രൂപ്പിനെ പൂർണമായും തഴഞ്ഞുവെന്നാണ് എ ഗ്രൂപ്പിൻ്റെ ആരോപണം. ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലങ്ങള്‍ ഏകപക്ഷീയമായി ഐ ഗ്രൂപ്പ് പിടിച്ചെടുത്തു. ഇരുപത് മണ്ഡലങ്ങളിൽ ഗ്രൂപ്പിന് തിരിച്ചടിയുണ്ടായി. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെയും യോഗത്തിൽ ഗ്രൂപ്പ് നേതാക്കൾ രൂക്ഷമായി വിമർശിച്ചു. രണ്ടാം സ്ഥാനം കിട്ടിയ ഐ ഗ്രൂപ്പ് പ്രതിനിധിയെ എറണാകുളം ജില്ലാ അധ്യക്ഷനായി പ്രഖ്യാപിച്ചെന്നാണ് പ്രധാന വിമര്‍ശനം.

ഐ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയിൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഗ്രൂപ്പ് സ്ഥാനാർത്ഥിയായ പി.എച്ച്. അനൂപിന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചെങ്കിലും വധശ്രമക്കേസിൽ പ്രതിയായതിനാൽ ജില്ലാ അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടിരുന്നു. തുടർന്ന് വ്യാപക പ്രതിഷേധവുമായി നേതൃത്വത്തിനെതിരെ എ ഗ്രൂപ്പ് രംഗത്ത് എത്തി. ഇതിൻ്റ തുടർച്ചയായിട്ടാണ് ആലുവയിൽ ഇന്ന് യോഗം ചേർന്നത്. യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയില്‍ എറണാകുളം ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ ഇടപ്പെട്ടാണ് യോഗം വിളിച്ചതെന്നാണ് സൂചനകൾ. ഇവരും ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top