വീണയ്ക്ക് പ്രതിരോധം; കുഴൽനാടനെ വെല്ലുവിളിച്ച് എ.കെ.ബാലൻ
August 20, 2023 12:57 PM

മാസപ്പടി വിവാദത്തിൽ എംഎൽഎ മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് എ കെ ബാലൻ. ഐജിഎസ്ടി കൃത്യമായി അടച്ചതിന്റെ രേഖകൾ കാണിച്ചാൽ കുഴൽനാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് വെല്ലുവിളിച്ചു. ഓരോ ദിവസവും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് കുഴൽനാടൻ പറയുന്നതെന്നും അദ്ദേഹത്തിന്റെ വാദങ്ങൾ കോടതിയിൽ നിലനിൽക്കില്ലെന്നും എ കെ ബാലൻ പറഞ്ഞു. വീണ വിജയൻറെ കമ്പനിയുടെ ജിഎസ്ടി രേഖകൾ ധനമന്ത്രി പരിശോധിക്കണമെന്ന കുഴൽനാടന്റെ പരാതിയിലാണ് എകെ ബാലൻ പ്രതികരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here