കള്ള ഒപ്പിട്ട് KSFE ചിട്ടികൾ; വ്യാജപ്രമാണത്തിൽ വായ്പകൾ, ED വരും, എ.കെ. ബാലൻ്റെ മുന്നറിയിപ്പ്

കോഴിക്കോട്: സഹകരണ മേഖലയിൽ മാത്രമല്ല കെഎസ്എഫ്ഇയിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എത്തുമെന്ന മുന്നറിയിപ്പുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന എ.കെ.ബാലൻ. ധനമന്ത്രിയെ വേദിയിലിരുത്തിയാണ് കെഎസ്എഫ്ഇയിലെ ക്രമക്കേടുകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചത്. മുമ്പ് ഇവിടെ 25 കോടിയുടെ തട്ടിപ്പ് നടന്നു. സമാനസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സിപിഎം അനുകൂല സംഘനയായ കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാലൻ.

കേരളത്തിൽ ഇടത് പക്ഷത്തെ ശക്തിപ്പെടുത്താൻ നിർണായക പങ്കുവഹിച്ചത് സഹകരണ മേഖലയാണ്. ക്രമക്കേടുകളുടെ പേരിൽ കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്ന സമീപനങ്ങൾ എല്ലാവരും കാണുന്നതാണ്. അത് ഇവിടെ നടക്കില്ലെന്ന് ആരും കരുതരുതെന്നും ബാലൻ യൂണിയൻ നേതാക്കളെ ഓർമ്മിപ്പിച്ചു .

കള്ളപ്പേരിട്ടും കള്ള ചെക്കും വാങ്ങിയുമാണ് ചിട്ടികൾ കെസ്എഫ്ഇയിൽ നടത്തുന്നത്. ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇതുണ്ടാക്കുന്നത്. കെഎസ്എഫ്ഇയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ് ഇത്തരം രീതികളെന്നും എ.കെ. ബാലൻ പറഞ്ഞു.

“ടാര്‍ഗറ്റിന്റെ ഭാഗമായി എണ്ണം തീര്‍ക്കാന്‍ കള്ള ഒപ്പിട്ട് കള്ളപ്പേരിട്ട് കള്ളച്ചെക്ക് വാങ്ങി പൊള്ളച്ചിട്ടികള്‍ ഉണ്ടാക്കുകയാണ്. എത്രകാലം ഇത് തുടരാന്‍ പറ്റും. ഇത് ഉണ്ടാക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്‌നം എത്രമാത്രമാണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഒരു സ്ഥാപനത്തിന്റെ നിലനില്‍പ്പാണ് ഇല്ലാതാവാന്‍ പോകുന്നത് ” എന്നായിരുന്നു ബാലൻ പ്രസംഗത്തിൽ പറഞ്ഞത്.

“ഇപ്പോ തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ സഹകരണമേഖലയോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സമീപനം. അത് ഇവിടെ വരില്ലെന്ന് നിങ്ങള്‍ ധരിക്കരുത്. ഇവിടെ നടക്കന്ന ഈ ചെയ്തികളുമായി ബന്ധപ്പെട്ട് നാളെയല്ലെങ്കില്‍ മറ്റന്നാള്‍ ഈ ഏജന്‍സിക്ക് വരാന്‍ കഴിയില്ലെന്ന് ധരിക്കരുത്. കള്ളപ്രമാണങ്ങള്‍ വച്ചുകൊണ്ടുള്ള വായ്പകളുണ്ടാവുന്നു. ഈ പ്രവണത അവസാനിപ്പിക്കണം” – ഇത്തരത്തിൽ കെസ്എഫ്ഇയിലെ ഗുരുതരമായ ക്രമക്കേടുകളാണ് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. ആധുനികമായ ഒരു പരിഷ്ക്കാരങ്ങളും കെഎസ്എഫ്ഇയിൽ നടക്കുന്നില്ല. പകരം സ്ഥാപനത്തിൽ തുടരുന്ന തെറ്റായ പ്രവണതകളുമായി ഒത്തു പോകാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ബാലൻ കുറ്റപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top