ബെംഗളൂരുവിൽ ക്വാറിയിൽ മലയാളി യുവാവ് മുങ്ങി മരിച്ചു

ബെംഗളൂരു: കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കൊല്ലം ശാസ്താംകോട്ട വിളയിൽ കിഴക്കയിൽ സിദ്ധിഖിൻറെ മകൻ അജ്മൽ (20) ആണ് മരിച്ചത്. ബെംഗളൂരു നെലമംഗലയിലാണ് സംഭവം. ഇന്നലെ വൈകിട്ടാണ് അജ്മലും സഹോദരൻ അൽത്താഫും ഉൾപ്പെടെ 6 പേർ ക്വാറിയിൽ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടയിൽ അജ്മലിനെ കാണാതാവുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി നെലമംഗലത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസം മുൻപാണ് എൽജി വെയർഹൗസിൽ അജ്മൽ ജോലിയിൽ പ്രവേശിക്കുന്നത്. മാതാവ്: സഫീന, സഹോദരി: ആൽഫിയ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top