പൂർണനഗ്നയായി എയർപോർട്ടിൽ യുവതിയുടെ പരാക്രമം; സ്വയം ‘വീനസ് ദേവത’യെന്ന് അവകാശപ്പെട്ട് സാമന്ത സൃഷ്ടിച്ച പുകിലുകൾ

പൂര്‍ണ്ണ നഗ്നയായി താൻ വീനസ് ദേവതയാണെന്ന് അവകാശപ്പെട്ട് വിമാനത്താവളത്തില്‍ യുവതിയുടെ പരാക്രമം. അമേരിക്കയിലെ ഡള്ളാസ് ഫോർട്ട് വർത്ത് ഇൻ്റർനാഷണൽ എയർപോർട്ടിലാണ് അസാധാരണ സംഭവമുണ്ടായത്. ഒടുക്കം ഈ ‘വീനസ്’ ദേവതയെ പോലീസ് പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിൻ്റെ വിവരങ്ങൾ ഫോട്ടോകൾ സഹിതം ഇപ്പോഴാണ് പുറത്തുവരുന്നത്.
സാമന്താ പാൽമ എന്ന യുവതിയാണ് നഗ്നയായി ബഹളം ഉണ്ടാക്കിയത്. പെൻസിൽ കൊണ്ട് രണ്ട് പേരെ കുത്തുകയും ഒരാളെ കടിക്കുകയും ചെയ്തു. ജാക്കറ്റ് ഉപയോഗിച്ച് ഇവരുടെ നഗ്നത മറയ്ക്കാൻ ശ്രമിച്ച മറ്റൊരു യുവതിയെ ആക്രമിച്ചു. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സാമന്തയുടെ പ്രകടനങ്ങൾ യാത്രക്കാരിൽ ചിലരെല്ലാം ഫോണിൽ ഷൂട്ടുചെയ്യുകയും ചെയ്തു.
ഡിപ്രഷന് മരുന്ന് കഴിച്ചിരുന്ന അവർ മരുന്ന് മുടക്കിയതിനെ തുടർന്നാണ് അസ്വസ്ഥതകൾ ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. എട്ടു വയസുകാരിയായ മകളും സാമന്തയ്ക്ക് ഒപ്പം എയർപോർട്ടിൽ ഉണ്ടായിരുന്നു. താൻ രോഗിയല്ലെന്ന് സ്വയം ബോദ്ധ്യപ്പെടുത്താന്നും മറ്റുള്ളവരെ ബോധിപ്പിക്കാനുമാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് പിന്നീടവർ പോലീസിനോട് പറഞ്ഞു.
വിമാനത്താവളത്തിനകത്ത് കയറിയശേഷം ഇവർ പരസ്യമായി വസ്ത്രം ഉരിയുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കയ്യിലെ കുപ്പിയിലെ വെള്ളം പരിസരത്തെല്ലാം ഒഴിക്കുകയും ചെയ്തു. ഇതിനിടെ വിമാനത്താവള റെസ്റ്റോറന്റിലെ ജീവനക്കാരൻ യുവതിയെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ താൻ വീനസ് ദേവതയാണെന്നുപറഞ്ഞ് അദ്ദേഹത്തിന്റെ തലയിലും മുഖത്തും പെൻസിൽ ഉപയോഗിച്ച് കുത്തി. കൂടാതെ മറ്റൊരാളുടെ കൈത്തണ്ടയിൽ കടിക്കുകയും ചെയ്തു.
വിമാനത്താവളത്തിലെ ഒരു മോണിറ്റർ തകർത്ത യുവതി തന്റെ ഫോൺ മറ്റൊരു സ്‌ക്രീനിലേക്ക് പലതവണ എറിയുകയും പിന്നീട് എമർജൻസി ഡോറിനുപിന്നിൽ ഒളിക്കുകയും ചെയ്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിന് സാമന്തക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here