ASIയെ വെട്ടി; മുൻ SI കസ്റ്റഡിയിൽ; ആക്രമിച്ചത് പരാതി അന്വേഷിക്കാൻ എത്തിയപ്പോൾ

കൊച്ചി: പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ഏലൂർ എഎസ്ഐ സുനിൽ കുമാറിനാണ് വെട്ടേറ്റത്. ക്രൈം ബ്രാഞ്ചിൽ നിന്ന് വിരമിച്ച എസ്‌ഐ പോൾ (62) ആണ് കത്തികൊണ്ട് വെട്ടിയത്. സംഭവത്തിൽ പോളിനെ ഏലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

പോളിന്റെ മകളാണ് അച്ഛനെതിരെ പരാതിയുമായി ഏലൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനാണ് എഎസ്ഐയും സംഘവും പോളിന്റെ വീട്ടിലേക്ക് പോയത്. പോലീസ് സംഘത്തെ കണ്ടതോടെ പോൾ ആക്രമാസക്തനാകുകയും പോലീസുകാരോട് തട്ടിക്കയറുകയും കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. എഎസ്ഐ സുനിൽ കുമാറിന് ഇടത് കയ്യിലാണ് വെട്ടേറ്റത്. എഎസ്ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

സംഭവം നടക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ അനിരുദ്ധന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏലൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top