എ.ആർ.റഹ്മാനും ഭാര്യയും വേർപിരിയുന്നു; വിശദീകരിച്ച് വാർത്താക്കുറിപ്പ് ഇറക്കി ദമ്പതികൾ

29 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് റഹ്മാനും ഭാര്യ സൈറാഅ ബാനുവും പിരിയുന്നു. ഇരുവർക്കുമിടയിൽ നികത്താനാവാത്ത വിടവ് ഉണ്ടായിരിക്കുന്നു എന്നല്ലാതെ മറ്റു കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. അഭിഭാഷക സ്ഥാപനമായ വന്ദന ഷാ അസോസിയേറ്റ്സ് ആണ് വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചത്.

സ്വകാര്യതയെ മാനിക്കണം; ഈ ഘട്ടം തരണം ചെയ്യാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടെന്നും സാഹചര്യം എല്ലാവരും മനസിലാക്കണമെന്നും ഇരുവരും അഭ്യർത്ഥിച്ചു. കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്ന് മകൻ അമീൻ റഹ്മാനും ഇൻസ്റ്റാഗ്രാമിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. 1995ൽ വിവാഹിതരായ ഇവർക്ക് മൂന്നു മക്കളാണ്.

പലപ്പോഴും പല വേദികളിലും കുടുംബത്തെ പരാമർശിച്ച് റഹ്മാൻ സംസാരിച്ചിട്ടുണ്ട്. വയസ് 29 ആയപ്പോൾ അമ്മയാണ് തനിക്ക് വധുവിനെ കണ്ടെത്തിയതെന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്. ജോലിയുടെ തിരക്കുകൾക്കിടെ അതിനൊന്നും സമയം ഉണ്ടായിരുന്നില്ല എന്നാണ് കാരണമായി പറഞ്ഞത്. പല പൊതു പരിപാടികളിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here