ആളൊഴിഞ്ഞ റോഡില്‍ തീയും പുകയും; യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍
കുണ്ടറ: യുവതി റോഡരികിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ. പടപ്പക്കരയിലെ മേരിസണിന്റെ മകൾ സാന്റാ (സൂര്യ- 23) യാണ് മരിച്ചത്. പേരയം പൊട്ടിമുക്ക് മുളവന റോഡ് ആറാട്ടുചിറ ജയിംസ് ഫൗണ്ടേഷൻ റോഡിൽ ഇന്നലെ 12 നാണു മൃതദേഹം കണ്ടത്.
മുഖത്തും കൈക്കും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ഒഴിഞ്ഞ തിന്നറിന്റെ കുപ്പി, തീപ്പെട്ടി, ബാഗ് എന്നിവ സമീപത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. ജീവനൊടുക്കിയതാണെന്നാണു പ്രാഥമിക നിഗമനം.
ജനറൽ നഴ്‌സിങ് പൂർത്തിയാക്കി പോസ്റ്റ് ബിഎസ്‌സി നഴ്‌സിങ്ങിന് അഡ്മിഷൻ എടുത്തിരുന്നു.ആളൊഴിഞ്ഞ റോഡില്‍ തീയും പുകയും കണ്ട് എത്തിയ വഴിയാത്രക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here