വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡ് നിർബന്ധമല്ല; സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനു ആധാർ കാർഡ് നിർബന്ധമല്ലെന്നു സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.

പുതിയ വോട്ടർമാർക്ക് അപേക്ഷിക്കാനുള്ള ആറ്, ആറ്-ബി ഫോമുകളിൽ മാറ്റം വരുത്തും. നിലവിൽ ആളുകൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ നമ്പർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വോട്ടർമാരുടെ രജിസ്‌ട്രേഷൻ ചട്ടപ്രകാരം ആധാർ നിർബന്ധമില്ല. ഇതേതുടർന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലത്തിലൂടെ വ്യക്തത വരുത്തിയത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനാ വിഷയമാണ്. 2022-ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമ പ്രകാരം റൂൾ 26-ബിയിൽ വ്യക്തത വരുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ നമ്പർ വേണമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.



whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top