ആടുജീവിതത്തിലെ ഹക്കീം ഇനി ‘മ്ലേച്ഛന്‍’; മലയാള സിനിമയിലെ പുതിയ നായകനായി ഗോകുല്‍; ഫസ്റ്റ്‌ലുക്ക് പങ്കുവച്ച് പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആടുജീവിതം എന്ന ചിത്രത്തില്‍ കാഴ്ചക്കാരുടെ ഹൃദയത്തെ നോവിച്ച കഥാപാത്രമാണ് ഹക്കീം. കോഴിക്കോട്ടുകാരനായ കെ.ആര്‍ ഗോകുല്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹക്കീം എന്ന കഥാപാത്രം ഗോകുലിന് ഏറെ കയ്യടി നേടിക്കൊടുത്തു. ഇപ്പോഴിതാ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഗോകുല്‍. വിനോദ് രാമന്‍ നായര്‍ തിരക്കഥയും സംവിധാനവും ഒരുക്കുന്ന ‘മ്ലേച്ഛന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പൃഥ്വിരാജ് പുറത്തുവിട്ടു.

ഒരുകൂട്ടം സന്യാസികള്‍ക്കും കത്തിച്ചുവച്ച ചിരാതുകള്‍ക്കും നടുവില്‍ കണ്ണടച്ച് തിരിഞ്ഞിരിക്കുന്ന ഗോകുലിനെയാണ് ഫസ്റ്റ്‌ലുക്കില്‍ കാണാനാകുന്നത്. ഈ വര്‍ഷം ജൂണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ‘ദി ഔട്ട്കാസ്റ്റ്, ദി റെബല്‍, ദി ഡെലിവറര്‍’ എന്നതാണ് സിനിമയുടെ ടാഗ്ലൈന്‍. ഭവേഷ് പട്ടേല്‍, വിനോദ് രാമന്‍ നായര്‍, ആശ്ലേഷ റാവു, അഭിനയ് ബഹുരൂപി, പ്രഫുല്‍ ഹെലോഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ആടുജീവിതത്തിന് ശേഷം ഗോകുല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘മ്ലേച്ഛന്‍’.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top