‘പൃഥ്വി അഭിനയിക്കാത്ത ആദ്യചിത്രം’; ‘ആടുജീവിതം’ പ്രിവ്യൂ കണ്ടശേഷം ലിസ്റ്റിന്‍ സ്റ്റീഫന്‍

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതം, പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ്. 2024 ഏപ്രില്‍ 20ന് ചിത്രം തിയറ്ററിലുകളില്‍ എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് കുറച്ചുകൂടി നേരത്തെയാക്കി. മാര്‍ച്ച് 28ന് പ്രദര്‍ശനത്തിനൊരുങ്ങുന്ന ആടുജീവിതം പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും എന്നാണ് നിര്‍മാതാവും അദ്ദേഹത്തിന്റെ സുഹൃത്തുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്.

താന്‍ ഇതോടകം ആടുജീവിതം കണ്ടുവെന്നാണ് ലിസ്റ്റിന്‍ പറയുന്നത്. നായകനായ പൃഥ്വിരാജന്റെ കരിയര്‍ ബെസ്റ്റ് എന്നാണ് വരാനിരിക്കുന്ന സര്‍വൈവല്‍ ഡ്രാമയെ ലിസ്റ്റിന്‍ വിശേഷിപ്പിച്ചത്. ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയിലാണ് താന്‍ സംസാരിക്കുന്നതെന്നും മലയാള സിനിമയില്‍ ഇന്നോളം ഇറങ്ങിയ മികച്ച ചിതങ്ങളുടെ പട്ടികയില്‍ ആടുജീവിതം ഇടംപിടിക്കുമെന്നും ലിസ്റ്റിന്‍ പ്രവചിച്ചു.

പൃഥ്വിരാജിന്റെ കരിയറില്‍ പൃഥ്വി ‘അഭിനയിക്കാത്ത’ ആദ്യ ചിത്രം എന്നുകൂടിയാണ് ആടുജീവിതത്തെ കുറിച്ച് ലിസ്റ്റിന്‍ അഭിപ്രായപ്പെട്ടത്. ബ്ലെസിയുടെ സ്വപ്‌ന ചിത്രമായ ആടുജീവിതം ചിത്രീകരണ സമയത്ത് ഒരുപാട് വെല്ലുവിളികള്‍ നേരിട്ടെന്നും എന്നാല്‍ ആ വെല്ലുവിളികളും ഈ കാത്തിരിപ്പുമെല്ലാം മൂല്യവത്താണെന്ന് സിനിമ കണ്ടപ്പോള്‍ മനസിലായെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top