ആടുജീവിതം;’ഓരോ ശ്വാസവും പോരാട്ടമാണ്’ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്

മലയാള സാഹിത്യത്തിലെ എക്കാലത്തേയും മികച്ച നോവലുകളിൽ മുൻപന്തിയിലാണ് ബെന്യാമിന്റെ ‘ആടുജീവിതം’. അതുകൊണ്ട് തന്നെ പൃഥ്വിരാജ്-ബ്ലെസി കോംമ്പോയില്‍ ‘ആടുജീവിതം’ സിനിമ പ്രഖ്യാപിച്ചതു മുതല്‍ ചിത്രത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

നാലര വർഷത്തോളമെടുത്ത് ചിത്രീകരണം പൂർത്തിയായ സിനിമയുടെ ഒരു അപ്ഡേറ്റു പോലും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. പൃഥ്വിരാജ് ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

നിറയെ ആടുകൾക്ക് നടുവിൽ മരുഭൂമിയിൽ ജട പിടിച്ച തലമുടിയും അഴുക്കു നിറഞ്ഞ മുഖവുമായി നിൽക്കുന്ന പൃഥ്വിരാജിന്റെ തല ഭാഗമാണ് പോസ്റ്ററിൽ കാണുന്നത്. ‘ഓരോ ശ്വാസവും പോരാട്ടമാണ്’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ. മാജിക് ഫ്രെയിംസാണ് സിനിമയുടെ വിതരണം. പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതം എത്തുക.

സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി താരം നടത്തിയ മേക്ക്ഓവർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭാ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റ് താരങ്ങൾ. പോസ്റ്ററിന് താഴെ ചിത്രത്തിന്റെ റിലീസ് എന്നുണ്ടാവും എന്ന ചോദ്യമാണ് കൂടുതലും.

മലയാളത്തില്‍ ഏറ്റവുമധികം നാളുകൾ എടുത്ത് ചിത്രീകരിച്ച സിനിമകളിലൊന്നാണ് ആടുജീവിതം. 2018 മാര്‍ച്ചില്‍ ആയിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്. പക്ഷെ മഹാമാരിയും, കോവിഡും കാരണം ഷൂട്ടിംഗ് നീണ്ടു പോയി. കഴിഞ്ഞ വർഷം ജൂലൈയിലാണ് ചിത്രീകരണം പൂർത്തിയായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top