ആടുജീവിതം ‘ഇമോഷണല്‍ റോളര്‍കോസ്റ്റര്‍’ എന്ന് റസൂല്‍ പൂക്കുട്ടി; പൃഥ്വിരാജിനും ബ്ലെസിക്കും ഓസ്‌കര്‍ ജേതാവിന്റെ പ്രശംസ
2018ലാണ് സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജ് സുകുമാരനും തങ്ങളുടെ സ്വപ്‌ന സിനിമയായ ‘ആടുജീവിത’ത്തിന് തുടക്കമിട്ടത്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ ഈ വര്‍ഷം ഏപ്രില്‍ 10ന് തിയറ്ററുകളില്‍ എത്തുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ‘ആടുജീവിത’ത്തിന്റെ സൗണ്ട് ഡിസൈന്‍ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിക്കുന്നത്. ചിത്രം ഒരു ഇമോഷണല്‍ റോളര്‍കോസ്റ്റര്‍ ആണെന്നാണ് റസൂല്‍ പൂക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
#AaduJeevitham shaping up. From the maestro @arrahman to the master craftman #Blessy every frame is an emotional rollercoaster. Kudos to @PrithviOfficial and @Amala_ams pic.twitter.com/WFGTylOGdl
— resul pookutty (@resulp) January 29, 2024
“ആടുജീവിതം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. മഹാ സംഗീതജ്ഞന്‍ എ.ആര്‍ റഹ്‌മാന്‍ മുതല്‍ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ബ്ലെസി വരെ ഓരോ ഫ്രെയിമും ഒരു ഇമോഷണല്‍ റോളര്‍ കോസ്റ്റര്‍ ആണ്,” എന്നു കുറിച്ച റസൂല്‍ ചിത്രത്തിലെ നായികാ നായകന്മാരായ അമല പോളിനെയും പൃഥ്വിരാജിനെയും അഭിനന്ദിക്കുകയും ചെയ്തു.
സൗദി അറേബ്യയിലെ മരുഭൂമിയില്‍ അകപ്പെട്ടു പോകുന്ന നജീബ് മുഹമ്മദ് പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും. പല രൂപഭാവങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രത്തിനായി പൃഥ്വിരാജ് 30 കിലോവരെ ശരീരഭാരം കുറച്ചിരുന്നു. അമല പോളാണ് നജീബിന്റെ ഭാര്യയായ സൈനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എ.ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന ‘ആടുജീവിത’ത്തിന്റെ ഛായാഗ്രാഹണം നിര്‍ഹിക്കുന്നത് സുനില്‍ കെ.എസും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here