പൃഥ്വിരാജ് വിസ്മയിപ്പിക്കും; ‘ആടുജീവിതം’ ട്രെയിലര്‍ എത്തി; ഇക്കുറി എല്ലാ അവാര്‍ഡും ബ്ലെസി ചിത്രത്തിനെന്ന് പ്രേക്ഷകര്‍

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതം മാര്‍ച്ച് 28ന് തിയറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ 1 മിനുട്ട് 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സര്‍വൈവല്‍ ത്രില്ലറാണ് പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് നിസംശയം പറയാവുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. നജീബ് ആയി പൃഥ്വിരാജ് എത്തുമ്പോള്‍ നജീബിന്റെ ഭാര്യ സൈനു ആയി എത്തുന്നത് അമല പോളാണ്. സര്‍വൈവല്‍ ഡ്രാമയ്‌ക്കൊപ്പം മനോരമായൊരു പ്രണയകഥ കൂടിയാണ് ആടുജീവിതം വാഗ്ദാനം ചെയ്യുന്നത്.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവും കഥപാത്രവുമാണ് ആടുജീവിതത്തിലൂടെ പ്രേക്ഷര്‍ക്ക് മുന്നിലെത്തുന്നത് എന്ന് ഉറപ്പ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രം സംവിധായകന്റെ പത്തുവര്‍ഷത്തെ സ്വപ്‌നവും അധ്വാനവുമാണ്. ഓസ്‌കര്‍ ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയവരാണ് ആടുജീവിതത്തിന്റെ സംഗീതത്തിനും ശബ്ദത്തിനും പിന്നീല്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

മരുഭൂമിയില്‍ ഒറ്റപ്പെട്ട നബീജ് എന്ന കഥാപാത്രമായി പൃഥ്വിരാജ് പരകായപ്രവേശം നടത്തിയിരിക്കുകയാണ്. 2018ലാണ് ആടുജീവിതം ചിത്രീകരണം ആരംഭിച്ചത്. ജോര്‍ദാനിലായിരുന്നു കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. 2023 ജൂലൈലാണ് ഷൂട്ടിങ് പൂര്‍ത്തിയായത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ആണ് ആടുജീവിതം എത്തുന്നത്. ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, കെ.ആര്‍. ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top