ആടുജീവിതത്തിന് കയ്യടിച്ച് പ്രേക്ഷകര്‍; പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമെന്ന് നെറ്റിസന്‍സ്; സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ റിവ്യൂ

2024ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് സുകുമാരന്റെ ചിത്രമായ ആടുജീവിതം ഒടുവില്‍ ഇന്ന് ബിഗ് സ്‌ക്രീനില്‍ എത്തി. അതിരാവിലെ ഫാന്‍സ് ഷോകളോ പ്രത്യേക പ്രദര്‍ശനങ്ങളോ ഇല്ലാതെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ആദ്യ ഷോ കഴിയുമ്പോള്‍ ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സിനിമയും കഥാപാത്രവും എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളില്‍ പറയുന്നത്. തെലങ്കാനയിലും തമിഴ് നാട്ടിലും റിലീസിന് മുന്നോടിയായി പ്രിവ്യൂ സംഘടിപ്പിച്ചിരുന്നു. ചിത്രം കണ്ട കമല്‍ഹാസന്‍, മണിരത്‌നം എന്നിവര്‍ ബ്ലെസിയെയും പൃഥ്വിരാജിനെയും ഏറെ പ്രശംസിച്ചിരുന്നു.

ആടുജീവിതത്തിലെ പ്രധാന കഥാപാത്രമായ നജീബ് ആയുള്ള പൃഥ്വിരാജിന്റെ പ്രകടനത്തിനു സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രശംസകള്‍ ലഭിച്ചു. ആടുജീവിതത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തെയും ഛായാഗ്രഹണത്തെയും സംവിധാനത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മലയാള സിനിമ മേഖലയില്‍ നിന്നുള്ള മറ്റൊരു റെക്കോര്‍ഡ് ഹിറ്റാകുമെന്നാണ് പ്രവചനം.

ഒരു നടനെന്ന നിലയില്‍ പൃഥ്വിരാജിന്റെ പരിപൂര്‍ണതയാണ് ആടുജീവിതം എന്നാണ് ചിലര്‍ പറയുന്നത്. നജീബ് എന്ന കഥാപാത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ പൃഥ്വിരാജ് ഇടം നേടി എന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

ചിത്രം ഹൃദയഭേദകവും മനോഹരവുമാണെന്നും എന്നാല്‍ കാഴ്ചക്കാരെ ഞെട്ടിക്കുന്ന അനുഭവമാണെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. എ. ആര്‍. റഹ്‌മാന്റെ പശ്ചാത്തല സംഗീതം ചിത്രത്തെ കൂടുതല്‍ വൈകാരിക്കമാക്കുന്നുവെന്നും കണ്ടിറങ്ങിയവര്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top