തിയറ്ററുകളില്‍ കാണാത്ത സീനുകളുമായി ‘ആടുജീവിതം’ ഒടിടിയിലെത്തും; ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുക അണ്‍കട്ട് വേര്‍ഷന്‍

തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. മിക്ക നഗരങ്ങളിലെ തിയറ്ററുകളിലും ഹൗസ്ഫുള്‍ ഷോകളാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടിയാണ് ചിത്രം നേടിയത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറാണ് ആടുജീവിതത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അണ്‍കട്ട് വേര്‍ഷന്‍ ആയിരിക്കും ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക എന്നതാണ് പുതിയ വിവരം. അതായത് തിയറ്റര്‍ റിലീസില്‍ ഉള്‍പ്പെടുത്താതെ പോയ രംഗങ്ങള്‍ കൂടി ചേര്‍ത്താകും ആടുജീവിതം ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുക. നിലവില്‍ രണ്ട് മണിക്കൂര്‍ 57 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മുപ്പത് മിനുട്ടോളം എഡിറ്റ് ചെയ്ത് മാറ്റിയ വേര്‍ഷനാണിതെന്ന് സംവിധായകന്‍ ബ്ലെസി പറയുന്നു.

തിയറ്ററില്‍ 30 ദിവസം പ്രദര്‍ശിപ്പിച്ചിനു ശേഷമേ സിനിമ ഒടിടിയില്‍ റിലീസ് ചെയ്യാവൂ എന്നാണ് ധാരണ. എന്നാല്‍ നിലവില്‍ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോള്‍ 30 ദിവസം കൊണ്ടും സിനിമയുടെ ഒടിടി റിലീസ് ഉണ്ടാകില്ല എന്നുവേണം മനസിലാക്കാന്‍. നസ്ലെനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഇനിയും ഒടിടിയില്‍ റിലീസിനെത്തിയിട്ടില്ല. കേരളത്തിനകത്തും പുറത്തും ചിത്രം സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്.

16 വര്‍ഷത്തെ ബ്ലെസിയുടെ പ്രയത്‌നമാണ് ആടുജീവിതം എന്ന സിനിമ. 82 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ മൂലം ചിത്രീകരണം വൈകിയതാണ് ബജറ്റ് ഉയരാന്‍ കാരണമായത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ആടുജീവിതം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആദ്യദിനം ഒരുകോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top