‘ആടുജീവിത’ത്തെക്കുറിച്ച് ബെന്യാമിന്‍; ‘ബ്ലെസിയുടെ 14 വര്‍ഷത്തെ സമര്‍പ്പണമാണ് ചിത്രം’; അഭിമാനമെന്ന് എഴുത്തുകാരന്‍

ബ്ലെസിയെ പോലെ വിഷന്‍ ഉള്ള സംവിധായകന്‍ തന്റെ രചനയെ ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കുന്നതു കാണുമ്പോള്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അഭിമാനമുണ്ടെന്ന് ബെന്യാമിന്‍. അദ്ദേഹത്തിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി തന്റെ ഡ്രീം പ്രൊജക്ട് ആയ ആടുജീവിതം എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരില്‍ ഒരാള്‍ ഉള്‍ക്കൊള്ളുന്ന സിനിമയുടെ ടീം തന്റെ പ്രശസ്ത നോവല്‍ പുനര്‍നിര്‍മിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ബെന്യാമിന്‍ പറഞ്ഞു.

“ബ്ലെസിയുടെ 14 വര്‍ഷത്തെ സമര്‍പ്പണമാണ് ഈ ചിത്രം. ഉടന്‍ തന്നെ നിങ്ങള്‍ക്കിത് തിയറ്ററുകളില്‍ കാണാനാകും.” താന്‍ സിനിമ കണ്ടെന്നും അതാണ് ഇപ്പോഴത്തെ സന്തോഷത്തിന്റെ കാരണമെന്നും എഴുത്തുകാരന്‍ പറഞ്ഞു. മികച്ച പ്രകടനങ്ങളാലും മേക്കിങ്ങിനാലും ചിത്രം തന്നെ അത്ഭുതപ്പെടുത്തിയെന്നും ബെന്യാമിന്‍ പറഞ്ഞു.

ചിത്രത്തിന്റെ 1 മിനുട്ട് 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഇന്നലെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സര്‍വൈവല്‍ ത്രില്ലറാണ് പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് നിസംശയം പറയാവുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. നജീബ് ആയി പൃഥ്വിരാജ് എത്തുമ്പോള്‍ നജീബിന്റെ ഭാര്യ സൈനു ആയി എത്തുന്നത് അമല പോളാണ്. സര്‍വൈവല്‍ ഡ്രാമയ്ക്കൊപ്പം മനോരമായൊരു പ്രണയകഥ കൂടിയാണ് ആടുജീവിതം വാഗ്ദാനം ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top