കണ്ണീരണിഞ്ഞ് ആമിർ ഖാൻ; വസ്ത്രധാരണത്തിന്റെ പേരിൽ ആളുകൾ കളിയാക്കാറുണ്ട്

സിനിമയിൽനിന്ന് മാറിനിൽക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ബോളിവുഡ് നടൻ ആമിർ ഖാൻ. വസ്ത്രധാരണത്തിന്റെ പേരിൽ ആളുകൾ തന്നെ കളിയാക്കാറുണ്ടെന്നും നടൻ പറഞ്ഞു. നടി റിയാ ചക്രബർത്തി അവതരിപ്പിക്കുന്ന ടോക് ഷോ ആയ ചാപ്റ്റർ 2 വിന്റെ പുതിയ എപ്പിസോഡിൽ അതിഥിയായെത്തിയപ്പോഴാണ് ആമിർ ഇക്കാര്യങ്ങൾ പറഞ്ഞത്. ഷോയുടെ പ്രൊമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ആമിറിനെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് റിയ പറയുമ്പോൾ ഹൃത്വിക്കിന്റെയും സൽമാന്റെയും ഷാരൂഖിന്റേയും സൗന്ദര്യത്തിനുമുന്നിൽ താൻ ഒന്നുമല്ലെന്നാണ് ആമിറിന്റെ മറുപടി. കരിയറിന്റെ രണ്ടാം അധ്യായം തുടങ്ങുന്നതിനെക്കുറിച്ചും ആമിർ ഷോയിൽ പറയുന്നുണ്ട്. ഇതു പറയുന്നതിനു മുൻപായി ആമിർ കരയുന്നത് വീഡിയോയിൽ കാണാം.

2022-ൽ പുറത്തിറങ്ങിയ ലാൽ സിം​ഗ് ഛദ്ദയാണ് ആമിറിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. അതിനുശേഷം അഭിനയത്തിൽനിന്നും തൽക്കാലം വിട്ടുനിൽക്കുകയാണ് നടൻ. 2020-ൽ നടൻ സുശാന്ത് സിം​ഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അദ്ദേഹത്തിന്റെ മുൻ കാമുകികൂടിയായ റിയാ ചക്രബർത്തി ജയിലിൽ കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയശേഷമാണ് റിയ ടോക്ക് ഷോയിലേക്ക് തിരിഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top