സ്ത്രീകള്‍ക്ക് വാരിക്കോരി നല്‍കി കേജ്‌രിവാൾ; പ്രതിമാസം ആയിരം രൂപ; എഎപി വീണ്ടും എത്തിയാല്‍ 2100 രൂപയാക്കുമെന്നും പ്രഖ്യാപനം
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി പിടിക്കാന്‍ രണ്ടും കല്‍പ്പിച്ച് എഎപിയും അരവിന്ദ് കേജ്‌രിവാളും. വനിതാ വോട്ടര്‍മാരെ ലക്ഷ്യംവച്ച് രണ്ട് പദ്ധതികളാണ് പ്രഖ്യാപിച്ചത്. മഹിളാ സമ്മാന്‍ രാശി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വനിതകള്‍ക്ക് 1000 രൂപ പ്രതിമാസം നല്‍കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിന് ഡല്‍ഹി മന്ത്രിസഭ അംഗീകാരം നല്‍കി.
വരുന്ന തിരഞ്ഞെടുപ്പില്‍ എഎപി വീണ്ടും അധികാരത്തില്‍ വരുകയാണെങ്കില്‍ പ്രതിമാസ തുക 2100 രൂപയായി ഉയര്‍ത്തുമെന്നാണ് കേജ്‌രിവാള്‍ പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വോട്ടര്‍ പട്ടികയില്‍ നിന്നും വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കാനുള്ള ശ്രമം തടയണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും ആവശ്യപ്പെട്ടു. ദലിത്, പട്ടികജാതിവിഭാഗങ്ങളിലെ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ഗൂഢാലോചന ബിജെപി നടത്തുകയാണെന്നാണ് കേജ്‌രിവാൾ ആരോപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here