ബംഗാളിനു പുറമേ പഞ്ചാബിലും കോണ്‍ഗ്രസിന് തിരിച്ചടി; ഒറ്റയ്ക്ക് മത്സരിക്കാന്‍ എഎപിയും

ഡല്‍ഹി: കോൺഗ്രസുമായുള്ള സഖ്യം വിട്ട്‌ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തൃണമൂൽ അധ്യക്ഷ മമത ബാനർജി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പഞ്ചാബിലെ ലോക്‌സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച് ആം ആദ്മി പാർട്ടി. പ്രതിപക്ഷ മുന്നണിയിലെ ശക്തികേന്ദ്രങ്ങളായ തൃണമൂലും എഎപിയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. 13 ലോക്‌സഭാ സീറ്റുകളിലേക്ക് 40 സ്ഥാനാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു.

ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്നും ദേശീയതലത്തിൽ സഖ്യം സംബന്ധിച്ച് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമുണ്ടാകുമെന്നും മമത ബാനര്‍ജി അറിയിച്ചിരുന്നു. താന്‍ കോണ്‍ഗ്രസിന് ഒരുപാട് നിര്‍ദേശങ്ങള്‍ നല്‍കി, എന്നാല്‍ അവര്‍ അത് നിരസിച്ചു. ബംഗാളിൽ ഒറ്റയ്ക്ക് ബിജെപിയെ തോൽപ്പിക്കുമെന്നും മമത പറഞ്ഞു.

ബിജെപി സീറ്റുകൾ കുറയ്ക്കുകയാണ് ലക്ഷ്യം. ഇന്ത്യാ സഖ്യത്തിനുള്ളിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്നും മമതയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top