എഎപി നേതാവിന് കോടതി സമൻസ്; അതിഷിക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കിയത് ബിജെപി നേതാവ്; അറസ്റ്റിന് നീക്കമെന്ന് കേജ്‌രിവാള്‍

ഡല്‍ഹി: ഡൽഹി മന്ത്രിയും എഎപിയുടെ മുതിർന്ന നേതാവുമായ അതിഷിയ്ക്ക് കോടതി സമൻസ്. ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ നൽകിയ മാനനഷ്ടക്കേസിൽ ഡൽഹിയിലെ കോടതിയാണ് സമൻസ് അയച്ചത്. കേസിന്റെ വിചാരണയ്ക്ക് ജൂൺ 29-ന് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.
അതിഷിക്ക് എതിരെയുള്ള സമന്‍സിന് എതിര്‍പ്പ് രേഖപ്പെടുത്തി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. സമ്പൂർണ സ്വേച്ഛാധിപത്യത്തിനാണ് അതിഷിയെ ലക്ഷ്യംവെക്കുന്നതെന്ന് കേജ്‌രിവാള്‍ ആരോപിച്ചു. അതിഷിയെ അറസ്റ്റ് ചെയ്യുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. അതിനാണ് ഇപ്പോൾ അവർ പദ്ധതിയിടുന്നത്. മോദി വീണ്ടും അധികാരത്തിൽവന്നാൽ എല്ലാ പ്രതിപക്ഷ നേതാക്കളും അറസ്റ്റിലാകുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ബിജെപിയില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്നായിരുന്നു അതിഷി മുന്‍പ് വെളിപ്പെടുത്തിയത്. രാഷ്ട്രീയഭാവി സുരക്ഷിതമാക്കാമെന്ന വാഗ്ദാനവുമായി അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി സമീപിച്ചത്. ചേര്‍ന്നില്ലെങ്കില്‍ ഒരുമാസത്തിനകം ഇഡി അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here