എഎപി എംഎല്‍എ അമാനത്തുള്ള ഖാന്‍ അറസ്റ്റില്‍; കുരുക്കിയത് വഖഫ് ബോര്‍ഡ് അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും; അറസ്റ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിന് പിന്നാലെ

ഡല്‍ഹി: എഎപി വേട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൂടുതല്‍ ശക്തമാക്കുന്നു. ഒരു എഎപി നേതാവുകൂടി അറസ്റ്റിലായി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എഎപി എംഎല്‍എ അമാനത്തുള്ള ഖാനെയാണ് ഇഡി അറസ്റ്റ് ചെയ്തത്.

ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഓഖ്‌ല മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ഖാന്‍. ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.

വഖഫ് ബോര്‍ഡില്‍ നിയമനങ്ങള്‍ നടത്തിയതിലും സ്വത്തുക്കള്‍ വില്‍പ്പന നടത്തിയതിലെയും പ്രശ്നങ്ങള്‍ ആണ് ഖാനെ കുടുക്കിയത്.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അടക്കമുള്ളവര്‍ ജയിലിലാണ്. ജാമ്യം തേടിയെങ്കിലും അഴിമതിയില്‍ അദ്ദേഹത്തിനുള്ള പങ്ക് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. പക്ഷെ മുഖ്യമന്ത്രി പദവിയില്‍ കേജ്‌രിവാള്‍ തന്നെയാണ്. പദവിയില്‍ നിന്നും അദ്ദേഹത്തെ നീക്കിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top