ഡൽഹിയിൽ ഒരു മുഴം നീട്ടിയെറിഞ്ഞ് എഎപി; ബിജെപി- കോൺഗ്രസ് മുൻ നേതാക്കള്‍ക്ക് ടിക്കറ്റ്; ആദ്യഘട്ട പട്ടിക പുറത്ത്

രാഷ്ട്രീയ എതിരാളികളെ ഞെട്ടിക്കുന്ന നീക്കവുമായി ആം ആദ്മി പാർട്ടി (എഎപി). അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പാർട്ടി പ്രഖ്യാപിച്ചു. 11 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകളാണ് പുറത്തുവിട്ടത്.

Also Read: ഡൽഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരം; കാരണമായത് ദീപാവലി ആഘോഷങ്ങൾ; 10 നഗരങ്ങളുടെ പട്ടിക

ഇതിൽ ആറു പേർ അടുത്തിടെ ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും എഎപിയിലേക്ക് മാറിയവരാണ്. ബിജെപി മുൻ നേതാക്കളായ ബ്രഹ്മ സിംഗ് തൻവാർ, ബിബി ത്യാഗി, അനിൽ ഝാ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കോൺഗ്രസ് മുൻ നേതാക്കളായ വീർ ദിങ്കൻ, സുമേഷ് ഷൗക്കീൻ, സുബൈർ ചൗധരി എന്നിവർക്കും ടിക്കറ്റ് നൽകിയിട്ടുണ്ട്.

Also Read: ആം ആദ്മിയെ തകർക്കുന്നത് അധികാരമോഹമോ? വലവിരിച്ച് ബിജെപി; കെജ്‌രിവാളിൻ്റെ വിശ്വസ്തൻ്റെ രാജിക്ക് പിന്നിൽ…

ബ്രഹ്മ സിംഗ് തൻവാർ ഛത്തർപൂരിൽ പാർട്ടിക്ക് വേണ്ടി മത്സരിക്കുമ്പോൾ അനിൽ ഝാ കിരാഡിയിൽ എഎപി സ്ഥാനാർത്ഥിയാകും. ദീപക് സിംഗ്ല വിശ്വാസ് നഗറിലും സരിത സിംഗ് റോഹ്താസ് നഗറിലും മത്സരിക്കും. ബിബി ത്യാഗിയെ ലക്ഷ്മി നഗറിലും രാം സിംഗ് നേതാജി ബദർപൂരിലും എഎപി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.

Also Read: ഐസിയുകൾ നിറയുന്നു; ശ്വാസം കിട്ടാതെ കുരുന്നുകൾ; ഗ്യാസ് ചേംബറായി തുടരുന്ന രാജ്യതലസ്ഥാനം

സുബൈർ ചൗധരി സീലാംപൂരിലും വീർ സിംഗ് ദിങ്കൻ സീമാപുരിയിലും മത്സരിക്കും. ഗൗരവ് ശർമ്മ ഘോണ്ടയിലും മനോജ് ത്യാഗി കരവൽ നഗറിലും സ്ഥാനാർത്ഥിയാവും. സോമേഷ് ഷൗക്കീൻ മാട്ടിയാലയിൽ എഎപിക്ക് വേണ്ടി ജനവിധി തേടും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top