ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസ് പൂട്ടി സീല്‍ ചെയ്തെന്ന് എഎപി; ഭരണഘടനാവിരുദ്ധമെന്ന് നേതാക്കള്‍; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

ഡല്‍ഹി: അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനു പിന്നാലെ രാജ്യതലസ്ഥാനത്തെ ആം ആദ്മി പാര്‍ട്ടി ഓഫീസ് പൂട്ടി സീല്‍ ചെയ്തതായി എഎപി മന്ത്രി അതിഷി സിങ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എങ്ങനെയാണ് ഒരു ദേശീയ പാര്‍ട്ടിയുടെ ഓഫീസ് ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമാക്കുന്നതെന്ന് ചോദിച്ച മന്ത്രി, ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ആരോപിച്ചു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. വിഷയം ചൂണ്ടിക്കാട്ടി കമ്മിഷനുമായി നേരിട്ട് സംസാരിക്കാന്‍ അനുമതി ചോദിച്ചതായും അതിഷി എക്സിലൂടെ അറിയിച്ചു.
കേജ്‌രിവാളിന്റെ അറസ്റ്റിനു പിന്നാലെ എഎപി എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ച്ചയായി ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇത്തരമൊരു അന്തരീക്ഷത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസ്ഥ പോലും പാര്‍ട്ടിക്ക് ഇപ്പോൾ ഇല്ല. അടിയന്തര ഇടപെടല്‍ വേണമെന്നും എഎപി പ്രതിനിധികളുമായി കൂടിക്കാഴ്ച അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കമ്മിഷന് എഎപി കത്തും നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here