മോദിയുടെ വസതി വളയാന്‍ എഎപി; അനുമതി നല്‍കാതെ പോലീസ്; മെട്രോ സ്‌റ്റേഷനുകളടച്ചു; പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുന്നു;സുരക്ഷ ശക്തമാക്കി
ഡല്‍ഹി : അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതി വളയാന്‍ എഎപി ആഹ്വാനം ചെയ്തു. മാര്‍ച്ചിനും പ്രതിഷേധത്തിനും ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. എന്നാല്‍ അനുമതിയില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എഎപി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. പ്രധാന മെട്രോ സ്‌റ്റേഷനുകള്‍ പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചു. പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള റോഡുകളിലെല്ലാം കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും ചെയ്തു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതിനാലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഇന്നലെ ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കി എഎപി പ്രതിഷേധിച്ചിരുന്നു.
പ്രത്യക്ഷ പ്രതിഷേധത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും എഎപി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ‘മോദിയുടെ ഏറ്റവും വലിയ ഭയം കേജ്‌രിവാള്‍’ എന്ന ഹാഷ് ടാഗിലാണ് ക്യാംപയിന്‍ നടക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ കഴിഞ്ഞ വ്യാഴാഴ്ചയിലാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ കേജ്‌രിവാളിനെ കോടതി ആറ് ദിവസത്തെ കസ്റ്റഡില്‍ വിടുകയും ചെയ്തു. നിലവില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാതെ ജയിലില്‍ നിന്നും ഭരണത്തിന് നേതൃത്വം നല്‍കുകയാണ് കേജ്‌രിവാള്‍ ചെയ്യുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here