കേജ്‌രിവാളിന്റെ അറസ്റ്റില്‍ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം; പഞ്ചാബ് മന്ത്രി അടക്കം അറസ്റ്റില്‍; രാജി ആവശ്യപ്പെട്ട് ബിജെപിയുടെ മാര്‍ച്ചും

ഡല്‍ഹി: അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് പ്രതിഷേധിക്കാന്‍ എഎപി ശ്രമം. മാര്‍ച്ചായെത്തി വസതി വളായാനാണ് എഎപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനമായി എത്തുകയാണ്. ശക്തമായ സുരക്ഷാക്രമീകരണമാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്. വിവിധ ഇടങ്ങളില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. എന്നാല്‍ പിരിഞ്ഞ് പോകാന്‍ തയാറാകാത്ത പ്രവര്‍ത്തകരെയും നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കകുയാണ്.

പഞ്ചാബ് മന്ത്രി ഹര്‍ജോത് ബെയിന്‍സ് അടക്കം നിരവധി എഎപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധിച്ച സ്ത്രീകള്‍ അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച പോലീസ്, എന്തെങ്കിലും പ്രതിഷേധമുണ്ടായാല്‍ കേസെടുക്കുമെന്ന് അറിയിച്ചു. പ്രവര്‍ത്തകര്‍ എത്തുന്നത് തടയാന്‍ ചില മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. കേജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ ഇഡി കസ്റ്റഡിയിലിരുന്ന് രണ്ടാമതും ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. സൗജന്യ മരുന്നും പരിശോധനകളും തുടരാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു. മരുന്നുകള്‍ക്കും ടെസ്റ്റുകള്‍ക്കും ക്ഷാമം നേരിടുന്നെന്നും ഇവ മുടങ്ങരുതെന്നുമാണ് ഉത്തരവ്. ഡല്‍ഹിയിലെ ജനങ്ങളുടെ ആരോഗ്യമാണ് തനിക്ക് പ്രധാനമെന്നും അറിയിച്ചു. ആദ്യ ഉത്തരവിറക്കി രണ്ടുദിവസത്തിനു പിന്നാലെയാണ് രണ്ടാം ഉത്തരവിറക്കിയത്. കസ്റ്റഡിയിലിരിക്കെ കേജ്‌രിവാളിന്‍റെ പേരില്‍ പുറത്തുവരുന്ന ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവുകള്‍ പരിശോധിക്കാന്‍ ഇഡിയും ഡല്‍ഹി പോലീസും അന്വേഷണം ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top