വിഷു വിന്നര്‍ ‘ആവേശം’ തന്നെ; ഫഹദ് ചിത്രം ബോക്‌സ് ഓഫീസ് തൂക്കി 50 കോടിയിലേക്ക്; പിന്നാലെ വിനീത് ശ്രീനിവാസന്റെ ‘വര്‍ഷങ്ങള്‍ക്കു ശേഷം’
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം, പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം എന്നീ ചിത്രങ്ങള്‍ ഏപ്രില്‍ 11നാണ് തിയറ്ററുകളില്‍ എത്തിയത്. രണ്ടുചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വാരാന്ത്യം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ ആവേശത്തിന്റെയും വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെയും ബോക്‌സ് ഓഫീസ് കണക്കുകളാണ് പുറത്തുവിടുന്നത്.
നാല് ദിവസം പിന്നിടുമ്പോള്‍ ഫഹദ് ചിത്രം 42 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. നാലാം ദിവസമായ ഞായറാഴ്ച ഏറ്റവും വലിയ സിംഗിള്‍ ഡേ കളക്ഷനും ആവേശം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രം ഇന്നലെ നാല് കോടിയാണ് ആവേശം വാരിയത്. ആഗോളതലത്തില്‍ 9.5 കോടിയും. ആവേശം തന്നെയാണ് ഫഹദ് ഫാസിലിന്റെ ഏറ്റവും ഉയര്‍ന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍ ചിത്രവും. പിവിആറില്‍ സിനിമകളുടെ പ്രദര്‍ശനം പുനരാരംഭിച്ചതോടെ കളക്ഷന്‍ കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ടുദിവസത്തിനുള്ള ചിത്രം 50 കോടി ക്ല്ബില്‍ ഇടം നേടും.
കളക്ഷന്റെ കാര്യത്തില്‍ തൊട്ടുപിന്നിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം. നാല് ദിവസം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം സ്വന്തമാക്കിയത് 38 കോടി രൂപ. വിഷുദിനമായ ഞായറാഴ്ച കേരളത്തിലെ തിയറ്ററുകളില്‍ നിന്നു 3.4 കോടിയും ആഗോള തലത്തില്‍ 8 കോടിയുമാണ് ചിത്രത്തിന്റെ കളക്ഷന്‍. ഇന്നത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകൂടി പുറത്തുവരുമ്പോള്‍ ചിത്രം 40 കോടി പിന്നിടുമെന്നാണ് പ്രതീക്ഷ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here