ജിത്തു മാധവനും ഫഹദ് ഫാസിലും നിര്‍മാണം; ‘അമ്പാനും’ അനശ്വരയും മുഖ്യ വേഷങ്ങളില്‍; സംവിധാനം ശ്രീജിത്ത് ബാബു; ‘ആവേശം’ സംവിധായകന്റെ അടുത്ത തിരക്കഥ

രോമാഞ്ചം, ആവേശം എന്നീ ആദ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്വന്തം പേരുറപ്പിച്ച സംവിധായകനാണ് ജിത്തു മാധവന്‍. സംവിധായകരും അഭിനേതാക്കളും നിര്‍മാണ രംഗത്തേക്കു കടക്കുന്ന കാലത്ത് ആ ചുവടുപിടിച്ച് തന്റെ ആദ്യ നിര്‍മാണ സംരംഭവുമായി എത്തുകയാണ് ജിത്തു. നടനും അസോസിയേറ്റ് ഡയറക്ടറുമായ ശ്രീജിത്ത് ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജിത്തു മാധവന്‍ നിര്‍മാതാവായി ഹരിശ്രീ കുറിക്കുന്നത്.

ആവേശത്തിന്റെ നിര്‍മാതാവായ ഫഹദ് ഫാസിലും ജിത്തുവിനൊപ്പം പുതിയ ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. ശ്രീകുമാര്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും ജിത്തു തന്നെയാണ്. അമ്പാന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന സജിന്‍ ഗോപുവാണ് പുതിയ സിനിമയിലെ നായകന്‍. നായികയായി എത്തുന്നത് അനശ്വര രാജനും. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here