എടാ മോനേ ഒടിടിയില്‍ കാണാം; ഫഹദ് ചിത്രം ആവേശത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കി ആമസോണ്‍ പ്രൈം; റിലീസ് മെയ് അവസാനം
ഫഹദ് ഫാസില്‍ നായകനായി എത്തിയ ആക്ഷന്‍-കോമഡി ചിത്രം ആവേശം ഏപ്രില്‍ 11ന് തിയേറ്ററുകളില്‍ എത്തി. രോമാഞ്ചം ഫെയിം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രതീക്ഷിച്ചതുപോലെ, ആവേശം ബോക്സ് ഓഫീസില്‍ വമ്പന്‍ ഓപ്പണിംഗ് നേടി. തിയറ്ററില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം ആണ് ആവേശത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത്. മെയ് അവസാനത്തോടെ ഒടിടി റിലീസ് ഉണ്ടാകുമെന്ന് അറിയുന്നു.
പുതിയ ധാരണകള്‍ പ്രകാരം തിയറ്ററില്‍ 42 ദിവസം പ്രദര്‍ശനം പൂര്‍ത്തിയാക്കിയതിനു ശേഷമേ സിനിമ ഒടിടിയില്‍ റിലീസ് ചെയ്യാവൂ. നിലവില്‍ മലയാളത്തില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്. ഒടിടിയില്‍ എത്തുമ്പോള്‍ ആവേശം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകള്‍ കൂടി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിഷു റിലീസുകളില്‍ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണറായി മാറിയ ഫഹദ് ഫാസില്‍ ചിത്രത്തിന് ഗംഭീര തിരക്കാണ് തിയറ്ററുകളില്‍ അനുഭവപ്പെടുന്നത്. തിരക്ക് കാരണം റിലീസ് ദിവസം രാത്രി മുതല്‍ ചിത്രത്തിന് കേരളത്തില്‍ 100 ഓളം അധിക ഷോകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലും കാര്യങ്ങള്‍ സമാനമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here