രംഗണ്ണന്റെ നഞ്ചപ്പ ഇനി അങ്കിൾ ജോൺ; ജോൺസ് കുടകളുടെ പരസ്യത്തിൽ പുത്തൻ അഭ്യാസങ്ങളുമായി ‘ആവേശം’ താരം കെ.കെ. മാസ്റ്റർ

ഫഹദ് ഫാസില്‍ നായകനായ ആവേശം, പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ സിനിമയായിരുന്നു. നായകനായ രംഗയുടെ ബോര്‍ഡിഗാര്‍ഡും ഡ്രൈവറുമായ നഞ്ചപ്പയുടെ ചില ഫൈറ്റ് രംഗങ്ങള്‍ കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ആവേശം കൊള്ളിച്ചു. ബെംഗളൂരു സ്വദേശിയായ കെ.കെ. മാസ്റ്റര്‍ എന്ന കൃഷ്ണ കുമാര്‍ ആണ് ചിത്രത്തില്‍ നഞ്ചപ്പയായി എത്തിയത്. ആവേശം കേറി കൊളുത്തിയതോടെ കെ.കെ. മാസ്റ്ററുടെ സമയം തെളിഞ്ഞെന്നു വേണം മനസിലാക്കാന്‍. അവസരങ്ങളുടെ പെരുമഴയാണ് അദ്ദേഹത്തിനിപ്പോള്‍. അതില്‍ ഏറ്റവും പുതിയതായി പ്രേക്ഷകരിലേക്ക് എത്തിയത് ജോണ്‍സ് കുടയുടെ പരസ്യത്തിലെ പ്രകടനമാണ്.

അങ്കിള്‍ ജോണ്‍ എന്ന എഡിഷനില്‍ ജോണ്‍സ് കമ്പനി ഇറക്കിയ പരസ്യത്തിലാണ് കെ.കെ. മാസ്റ്റര്‍ അഭിനയിച്ചിരിക്കുന്നത്. ഈയടുത്താണ് ചാനലുകളില്‍ പരസ്യം സംപ്രേഷണം ആരംഭിച്ചത്. നഞ്ചപ്പയെ ഓര്‍മിപ്പിക്കും വിധത്തിലാണ് അദ്ദേഹത്തിന്റെ വസ്ത്രധാരണം. നഞ്ചപ്പയുടേതിന് സമാനമായ അഭ്യാസങ്ങളാണ് അറുപത് വയസിനടുത്ത് പ്രായമുള്ള കെ.കെ. മാസ്റ്റര്‍ പരസ്യത്തിലും പുറത്തിറക്കിയിരിക്കുന്നത്.

പത്ത് വയസുമുതല്‍ കെ.കെ. മാസ്റ്റര്‍ ത്വയ്ക്വാന്‍ഡോ അഭ്യസിക്കുന്നു. പിന്നീട് സ്വന്തമായി അക്കാദമി ആരംഭിച്ച അദ്ദേഹം കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും തുടങ്ങി. ബെംഗളൂരുവിലാണ് ഇദ്ദേഹം ജനിച്ചതും വളര്‍ന്നതുമെങ്കിലും അടിസ്ഥാനപരമായി തെലുങ്കന്മാരാണ് കെ.കെ. മാസ്റ്ററിന്റെ കുടുംബം. തെലുങ്കും കന്നഡയും മാത്രമല്ല, മാതാപിതാക്കള്‍ മധുരയില്‍ നിന്നായതിനാല്‍ തമിഴും അറിയാം അദ്ദേഹത്തിന്. പ്രേം നസീറിന്റെയും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും മലയാള സിനിമകളുടെ ആരാധകന്‍ കൂടിയാണ് കെ.കെ. മാസ്റ്റര്‍. അദ്ദേഹത്തെ കൂടുതല്‍ സിനിമകളില്‍ കാണാനാകും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

ആവേശത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ സായി ആദിത്യ വഴിയാണ് ഇദ്ദേഹം സിനിമയില്‍ എത്തിയത്. സായി ആദിത്യ ബെംഗളൂരു സ്വദേശിയാണ്. കെ.കെ. മാസ്റ്ററുടെ ത്വായ്ക്വാന്‍ഡാ ഗുരുവിന്റെ മകള്‍ സായിയുടെ സുഹൃത്താണ്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ മാസ്റ്ററുടെ വിദ്യാര്‍ഥികളെ ആരെയെങ്കിലും കിട്ടുമോ എന്ന് സായി ചോദിച്ചു. താല്‍പര്യമുണ്ടോ എന്ന് അദ്ദേഹം ശിഷ്യനായ കൃഷ്ണ കുമാറിനോട് ചോദിച്ചു. അങ്ങനെയാണ് ജിത്തുവിന്റെ ടീമിനെ ബന്ധപ്പെടുന്നത്. അവര്‍ ആവശ്യപ്പെട്ടതു പ്രകാരം ഫോട്ടോകളും വീഡിയോകളും നല്‍കി. പിന്നീട് നേരില്‍ കണ്ടു. കൂടുതല്‍ ഓഡിഷനൊന്നും നടത്തേണ്ടി വന്നില്ല. ഇതാണ് തന്റെ നഞ്ചപ്പ എന്ന് സംവിധായകന്‍ തീരുമാനിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top