രോമാഞ്ചത്തിന്റെ രണ്ടാം ഭാഗമല്ല ആവേശം; ഫഹദ് ചിത്രത്തെക്കുറിച്ച് സംവിധായകൻ; രങ്കണ്ണനും പിള്ളേരും തിയറ്ററിലേക്ക്
ഫഹദ് ഫാസില്‍ നായകനാകുന്ന ആവേശം തന്റെ മുന്‍ ചിത്രമായ റോമഞ്ചത്തിന്റെ രണ്ടാം ഭാഗമാണെന്ന കിവംദന്തികളെ തള്ളി സംവിദായകന്‍ ജിത്തു മാധവന്‍. എന്ന കിംവദന്തികള്‍ സംവിധായകന്‍ ജിത്തു മാധവന്‍ തള്ളിക്കളഞ്ഞു. രോമാഞ്ചത്തില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് രങ്ക എന്നാണെങ്കിലും ആവേശത്തിലെ പ്രധാന കഥാപാത്രവുമായി ബന്ധമില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 11നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.
‘ബാംഗ്ലൂരിലെ എന്റെ കോളേജ് പഠനകാലത്ത് കണ്ട ഒരു വ്യക്തിയുമായി ബന്ധമുള്ളതാണ് ആവേശത്തിലെ രങ്ക എന്ന കഥാപാത്രം,’ സംവിധായകന്‍ വ്യക്തമാക്കി. പ്രേക്ഷകരെ സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ചിത്രമായിരിക്കും ആവേശമെന്നും ജിത്തു പറഞ്ഞു. ഫഹദിന്റെ കൊമേഴ്‌സ്യല്‍ സിനിമ എന്ന രീതിയിലാണ് ആവേശത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയതെന്നും കഥ കേട്ടപ്പോള്‍ ഫഹദ് ഇതില്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്ന തരത്തില്‍ സമ്മതം മൂളിയെന്നും ജിത്തു കൂട്ടിച്ചേര്‍ത്തു. ‘എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാമെന്ന രീതിയില്‍ പടം ഷൂട്ട് ചെയ്യുകയായിരുന്നു.’
തന്റെ സിനിമകളില്‍ സ്വതസിദ്ധമായ നര്‍മ്മത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ താന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന് ജിത്തു പറഞ്ഞു. തിയറ്ററുകളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും റിലീസ് ചെയ്ത രോമാഞ്ചം പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകും എന്നാല്‍ ഇതുവരെ തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്ന് ജിത്തു മാധവന്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here