ബിജെപി ഓഫീസിന് മുന്നിൽ ദുരൂഹത പടർത്തി ബാഗ്; ആരുടേതെന്ന് കണ്ടെത്താൻ പോലീസ്

ഡൽഹി ബിജെപി ഓഫീസിന് സമീപം ഉടമസ്ഥനില്ലാത്ത ബാഗ് പരിഭ്രാന്തി പടർത്തി. ഓഫീസിന് മുന്നിലെ നടപ്പാതയിലാണ് ബാഗ് കണ്ടെത്തിയത്. സംശയാസ്പദമായ സാഹചരത്തിൽബാഗ് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ എമർജെൻസി ഹെൽപ്പ് ലൈൻ നമ്പറിൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പ്രദേശം വളയുകയും പരിശോധിക്കുകയും ചെയ്തു. ഉടമസ്ഥരില്ലാതെ കണ്ടെത്തിയ ബാഗ് ആളുകൾക്കിടയിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്.

ബാഗിൽ പതിച്ചിരുന്ന സ്റ്റിക്കറാണ് ആശങ്കയ്ക്ക് കാരണമായത്. ബാഗ് എങ്ങനെ അവിടെയെത്തി എന്നത് പോലീസ് അന്വേഷിക്കുകയാണ്. ബാഗ് പരിശോധിച്ചതായും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളുവെന്നും പോലീസ് അറിയിച്ചു .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top