അബ്ദുൽ റഹീമിനായി പിരിച്ചത് 47.9 കോടി; ചിലവായത് 32.3 കോടി; ബാക്കി തുക എന്തു ചെയ്യുമെന്ന് വ്യക്തമാക്കി നിയമ സഹായ സമിതി
റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി പിരിച്ച തുകയുടെ വരവുചിലവ് കണക്കുകൾ പുറത്തുവിട്ടു. 47,87,65,347 കോടി രൂപയാണ് ആകെ ലഭിച്ചതെന്ന് റഹീം നിയമ സഹായ സമിതി അറിയിച്ചു. 36,27,34,927 രൂപയുടെ ചിലവ് ഉണ്ടായതായും ബാക്കി തുകയ്യ 11,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുള്ളതായും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ വെളിപ്പെടുത്തി.മിച്ചമുള്ള പണം എന്തുചെയ്യണമെന്നതിൽ റഹീം നാട്ടിൽ വന്ന ശേഷം തീരുമാനിക്കും. സോഷ്യൽ മീഡിയവഴിയുള്ള തെറ്റായ പ്രചരണങ്ങൾ കാരണമാണ് കണക്കുകൾ പുറത്തുവിട്ടതെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി.
സമാനതകളില്ലാത്ത ദൗത്യമാണ് പൂർത്തിയാക്കിയത്. റിയൽ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തിൽ ലോകം കൈകോർത്തത് കേരള ചരിത്രത്തിൽ സുവർണ രേഖയായി അവശേഷിക്കും.റഹീമിന്റെ മോചനത്തിന് വേണ്ടി ഒന്നിച്ച മലയാളി സമൂഹത്തിനും ജീവകാരുണ്യ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും റിയാദിലുൾപ്പടെയുള്ള പ്രവാസി സമൂഹത്തിനും നിയമ സഹായ സമിതി നന്ദി അറിയിച്ചു.
മലപ്പുറത്തെ സ്പെയിൻ കോഡ് എന്ന കമ്പനി തയ്യാറാക്കിയ പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം കഴിഞ്ഞ മാർച്ച് പത്തിന് തുടങ്ങിയത്. വളരെ സുതാര്യമായി നടന്ന ക്രൗഡ് ഫണ്ടിങ് ആവശ്യമായ തുക ലഭ്യമായതോടെ ഏപ്രിൽ 12ന് പിരിവ് അവസാനിപ്പിക്കുകയും ചെയ്തു. നാട്ടിലെയും റിയാദിലെയും നിയമ സഹായ സമിതികൾക്ക് ചെലവായ തുകയും ആപ്പ് സൗകര്യം നൽകിയ സ്പൈൻകോഡിന്നുള്ള ടിഡിഎസും ഇനത്തിൽ നൽകാനുണ്ടെന്നും നിയമ സഹായ സമിതി അറിയിച്ചു.
Also Read: ‘അമ്മ, ഇവിടെ ജീവിക്കാന്‍ ആവുന്നില്ല’; അനന്തുവിന്റെ ആത്മഹത്യ ചൂതാട്ടലോട്ടറി മാഫിയയുടെ ഭീഷണികൊണ്ടെന്ന് കുടുംബം
സൗദി പൗരന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം. ഈ മാസം 17നാണ് റഹീമിന്റെ കേസ് റിയാദിലെ കോടതി പരിഗണിക്കുന്നത്. മോചനത്തിന് 15 മില്യൺ റിയാലായിരുന്നു ( 34 കോടി രൂപ ) മരിച്ചയാളിൻ്റെ കുടുംബം ആവശ്യപ്പെട്ടത്. അബ്ദുൽ റഹീം നിയമ സഹായ സമിതി സൗദി പൗരൻ്റെ കുടുംബത്തിന്റെ വക്കീൽ മുഖാന്തരം നടത്തിയ പ്രത്യേക ഇടപെടൽ മൂലം 15 മില്യൺ റിയാലിന് മോചനം നൽകാൻ സമ്മതിക്കുകയായിരുന്നു. റിയാദ് നിയമ സഹായ സമിതിയുടെ നിർദേശ പ്രകാരം 2021ൽ കേരളത്തിൽ ട്രസ്റ്റ് രൂപീകരിച്ചാണ് പണപ്പിരിവ് നടത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here