എആർ റഹ്മാൻ്റേത് കുത്തഴിഞ്ഞ സ്റ്റൈൽ!! പുലർച്ചെ 3.33ന് റെക്കോർഡിങ്; വയ്യെന്നായിട്ടും നിർബന്ധിച്ച് പാടിച്ചു; തുറന്നടിച്ച് അഭിജീത് ഭട്ടാചാര്യ

സംഗീത വിസ്മയവും ഓസ്കാർ അവാർഡ് ജേതാവുമായ എആർ റഹ്മാനൊപ്പം ജോലി ചെയ്ത അനുഭവം പങ്കുവച്ച് ഗായകൻ അഭിജീത് ഭട്ടാചാര്യ. എന്തുകൊണ്ടാണ് താൻ ഒരിക്കൽ മാത്രം റഹ്മാനൊപ്പം പ്രവർത്തിച്ചതെന്നാണ് ഗായകൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. യെസ് ബോസ്, ബാദ്‌ഷാ തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധനേടിയ ഗായകനാണ് അദ്ദേഹം. 1990 കളിലെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായിരുന്നു അഭിജിത്ത് ഭട്ടാചാര്യ.

മികച്ച എല്ലാ സംഗീത സംവിധായകരോട് ഒപ്പം ജോലി ചെയ്ത് നല്ല തിരക്കിൽ നിൽക്കുന്ന സമയത്താണ് എആർ റഹ്മാൻ്റെ വിളി വന്നത്. റഹ്മാനൊപ്പം വർക്ക് ചെയ്യാൻ ഒരു അവസരത്തിനായി കാത്തിരിക്കുന്ന സമയം. പാടാനെത്തിയതാൻ മണിക്കൂറുകളോളം റഹ്മാനെ കാത്തിരുന്നു. വളരെ വൈകിയിട്ടും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. പ്രമുഖ കമ്പോസര്‍മാരായ ആനന്ദ് മിലിന്ദ്, ജതിന്‍ ലളിത്, അനു മാലിക്ക് എന്നിവര്‍ തന്നെ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കാണാന്‍ ചെന്നത്. റെക്കോർഡിങ് നാളെ ചെയ്യാമെന്ന് കരുതി തൻ്റെ മുറിയിലേക്ക് പോയി. എന്നാൽ തനിക്ക് രാത്രി രണ്ട് മണിക്ക് സ്റ്റുഡിയോയിലേക്ക് ചെല്ലാൻ പറഞ്ഞ് കോൾ വരികയായിരുന്നുവെന്നും അഭിജീത് പറയുന്നു.

താൻ ഉറങ്ങുകയാണെന്നും നാളെ ചെയ്യാമെന്നും പറഞ്ഞു. എന്നാൽ വെളുപ്പിനെ 3:33ന് തന്നെ ചെയ്യണമെന്ന് വാശി പിടിക്കുകയായിരുന്നു. ഈ സമയമാണ് ക്രിയേറ്റിവിറ്റിക്ക് നല്ലതെന്നും മറ്റ് സമയങ്ങളിൽ വർക്കു ചെയ്യാറില്ലെന്നുമായിരുന്നു മറുപടിയെന്നും അഭിജിത് പറഞ്ഞു. താന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണെന്നും ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ റെക്കോഡ് ചെയ്യാന്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അഭിജീത് പറഞ്ഞു.

താൻ പിറ്റേന്ന് സ്റ്റുഡിയോയിൽ എത്തുമ്പോൾ റഹ്മാന്‍ ഉണ്ടായിരുന്നില്ല. ഒരു സഹായി അവിടെ ഉണ്ടായിരുന്നു. എയർ കണ്ടീഷനിംഗ് കാരണം ജലദോഷം ഉണ്ടായിരുന്നിട്ടും തന്നെ പാടാൻ പ്രേരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. രംഗീല (1995) എന്ന ചിത്രത്തിലെ ഈ ഗാനം പിന്നീട് ഉദിത് നാരായൺ പാടിയതായി തന്നെ അറിയിക്കുകയായിരുന്നു. അത് ‘ക്യാ കരേ ക്യാ നാ കരേ’ എന്ന ഗാനം ആയിരുന്നു. നിങ്ങളുടെ ശബ്ദം മറ്റൊരു രീതിയിൽ ഉപയോഗിക്കുമെന്നും പറഞ്ഞതായും അഭിജീത് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top