അഭിമന്യു കേസില്‍ രേഖകളുടെ പകര്‍പ്പ് ഹാജരാക്കി; പ്രതിഭാഗത്തിന് പരിശോധിക്കാമെന്ന് കോടതി; തുടര്‍വാദത്തിന്റെ കാര്യത്തില്‍ 25ന് തീരുമാനം

കൊച്ചി: അഭിമന്യു കേസില്‍ കുറ്റപത്രം ഉള്‍പ്പെടെ കോടതിയില്‍ നിന്നും നഷ്ടമായത് പ്രതിസന്ധി തീര്‍ത്തിരിക്കെ രേഖകളുടെ പകര്‍പ്പ് പ്രോസിക്യൂഷന്‍ ഹാജരാക്കി. ലഭിച്ച പകര്‍പ്പ് പ്രതിഭാഗത്തിന് ഒത്തുനോക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. നഷ്ടമായ രേഖകള്‍ വീണ്ടും സൃഷ്ടിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കുറ്റപത്രം,സാക്ഷിമൊഴികള്‍ അടക്കമുള്ള 11 രേഖകളുടെ പകര്‍പ്പാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. വരുന്ന 25ന് രേഖകള്‍ ഒത്തുനോക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇതിന് ശേഷം വിചാരണ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമാകും.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നാണ് രേഖകള്‍ കാണാതായത്. 2023 ഡിസംബറിലാണു രേഖകള്‍ കാണാതായ വിവരം സെഷന്‍സ് കോടതി ഹൈക്കോടതിയെ രേഖാമൂലം അറിയിക്കുന്നത്.
സെഷന്‍സ് കോടതി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. മുതിർന്ന ജുഡീഷ്യൽ ഓഫിസറുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. രേഖകള്‍ പുനസൃഷ്ടിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
2018 ജൂലായ് രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് ക്യാമ്പസില്‍വെച്ച് അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പോപ്പുലര്‍ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here