അഭിമന്യു വധക്കേസ് രേഖകള്‍ക്കായുള്ള അന്വേഷണം തുടങ്ങി; കുറ്റപത്രം ഉള്‍പ്പെടെ കാണാതായത് വിചാരണയെ ബാധിച്ചേക്കില്ല

കൊച്ചി: അഭിമന്യു വധക്കേസ് രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും കാണാതായത് വിവാദമായി തുടരവേ സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ (ഡിജിപി) അന്വേഷണവും ആഭ്യന്തര അന്വേഷണവുമാണ് ആരംഭിച്ചത്. രേഖകള്‍ നഷ്ടമായതില്‍ വന്ന വീഴ്ച ആര്‍ക്കാണെന്നാണ് കണ്ടുപിടിക്കാനുള്ള അന്വേഷണമാണ് നടക്കുന്നത്.

കൈവശമുള്ള പകര്‍പ്പുകള്‍ വിചാരണ കോടതിക്ക് കൈമാറുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. കേസ് ഈ മാസം 18ന് പരിഗണിക്കുമ്പോള്‍ രേഖകള്‍ കൈമാറും. കേസില്‍ കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ നഷ്ടമായത്. കേസിലെ കുറ്റപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടമായ വിവരം ഡിസംബറില്‍ സെഷന്‍സ്‌കോടതി ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

രേഖകള്‍ എത്രയും വേഗം കണ്ടെത്തണമെന്ന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയത്. രേഖകള്‍ കാണാതായത് വിചാരണയെ ബാധിക്കില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

മഹാരാജാസ് കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമുണ്ടായി. ഇതിനെ തുടര്‍ന്നാണ് 2018 ജൂലൈ 2ന് പുലര്‍ച്ചെ 12.45ന് എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യു കുത്തേറ്റ് കൊല്ലപ്പെടുന്നത്.

എസ്എഫ്ഐ ബുക്ക് ചെയ്ത മതിലില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചുവരെഴുത്തു നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.ഇതിനു മുകളില്‍ അഭിമന്യു വര്‍ഗീയത തുലയട്ടെ എന്നെഴുതിയത് എതിരാളികളെ പ്രകോപിപ്പിച്ചു. ഇതു ചോദ്യം ചെയ്യാനെത്തിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഈ സംഘര്‍ഷത്തിനിടെയാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്.കോളേജിന് പുറത്തുനിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ക്യാംപസില്‍ എത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നെട്ടൂര്‍ മേക്കാട്ട് സഹല്‍ ഹംസ(25)യാണ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. അഭിമന്യു വധക്കേസില്‍ ആകെ 26 പ്രതികളും 125 സാക്ഷികളുമാണുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top