ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിൽ അഭിഷേക് ബച്ചൻ പങ്കെടുത്തില്ലേ? ഐശ്വര്യ റായ് പുറത്തുവിട്ട ഫോട്ടോകൾ പരതി സോഷ്യൽ മീഡിയ

ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചൻ്റെയും ഐശ്വര്യ റായിയുടെയും മകൾ ആരാധ്യ ബച്ചൻ്റെ ജൻമദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുറുകുന്നു. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നതിന് ഇടയിലാണ് പുതിയ സംശയവുമായി ആരാധകർ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം നവംബർ 16നായിരുന്നു ആരാധ്യയുടെ പതിമൂന്നാം പിറന്നാൾ. ഇതിന് പിന്നാലെ ഐശ്വര്യറായി ആഘോഷങ്ങളുടെ വിവിധ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതിനെ ചുറ്റിപ്പറ്റിയാണ് ആരാധകരുടെ ചർച്ച.

മകള്‍ ആരാധ്യ ബച്ചൻ്റ പിറന്നാൾ ആഘോഷത്തിൽ അഭിഷേക് പങ്കെടുത്തില്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ജന്മദിനാശംസകള്‍ നേരാതിരുന്നതിന് എന്തുകൊണ്ടാണെന്നും മറ്റ് ചിലർ ചോദിക്കുന്നു. ഇക്കാരണങ്ങൾക്കൊണ്ട് താരത്തെ കുറ്റപ്പെടുത്തുന്നവരും ഉണ്ട്. എന്നാൽ കഥ അങ്ങനെയൊന്നുമല്ല എന്നതാണ് യഥാർത്ഥ വസ്തുത. ആരാധ്യയുടെ ജന്മദിനാഘോഷത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയ കമ്പനി പങ്കുവച്ച വീഡിയോയാണ് അതിന് ഉത്തരം നൽകുന്നത്.

Also Read: എ.ആർ.റഹ്മാനും ഭാര്യയും വേർപിരിയുന്നു; വിശദീകരിച്ച് വാർത്താക്കുറിപ്പ് ഇറക്കി ദമ്പതികൾ

ആരാധ്യയ്ക്ക് ഒരു വയസുള്ളപ്പോള്‍ മുതല്‍ ഇതേ കമ്പനിയാണ് ജന്മദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്. അവര്‍ പങ്കുവച്ച വീഡിയോകളില്‍ ഒന്നില്‍ അഭിഷേക് ബച്ചനുമുണ്ട്. മകളുടെ ജന്മദിനം മനോഹരമാക്കാന്‍ വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയവര്‍ക്ക് നന്ദി പറയുകയാണ് താരം. മകളുടെ ജന്മദിനാഘോഷം ഗംഭീരമാക്കിയവർക്ക് നന്ദി പറയുകയാണ് ആ വീഡിയോയില്‍ ഐശ്വര്യ. ആരാധ്യയും വീഡിയോയിലുണ്ട്.

Also Read: അമിതാഭ് ബച്ചനും രക്ഷിക്കാനായില്ല; രത്തൻ ടാറ്റക്ക് പണിപാളിയത് ഒരേയൊരു തവണ

ഐശ്വര്യ പങ്കുവച്ച ദൃശ്യങ്ങളിൽ ഒന്നും അഭിഷേകിനെ കാണാനില്ലാത്തത് കൊണ്ടാണ് സംശയം ഉണ്ടായത് എന്ന് മറുപടിയാണ് ഒരു വിഭാഗം ഇപ്പോൾ നല്‍കുന്നത് . ഇരുവരും തമ്മിൽ വേർപിരിയും എന്നതിൽ സംശയമില്ല; ഇപ്പോൾ മകൾക്ക് വേണ്ടി മാത്രം കുറച്ച് സമയം ഒന്നിച്ചതാണ് എന്നാണ് മറ്റൊരു വിഭാഗം സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top