ബലാത്സംഗക്കേസില്‍ പീഡിപ്പിച്ചയാളുടെ കുഞ്ഞിന് ജന്മം നല്‍കാന്‍ നിർബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി; 16വയസുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാകുന്ന സംഭവങ്ങളില്‍ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ നിഷേധമെന്ന് ഹൈക്കോടതി. പീഡിപ്പിച്ചയാളുടെ കുഞ്ഞിന് ജന്മം നല്‍കാന്‍ നിർബന്ധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ പതിനാറുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം. കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണി ആകുന്ന അതിജീവിത കടുത്ത ശാരീരികവും മാനസികവുമായ പ്രയാസമാണ് അനുഭവിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഗർഭിണിയായി തുടരുന്നത് പെൺകുട്ടിയുടെ ശരീരത്തെയും മനസിനെയും ബാധിക്കുമെന്ന മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്.

നിയമപ്രകാരം 24 ആഴ്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ മാത്രമേ അനുമതിയുള്ളൂ. 28 ആഴ്ച പിന്നിട്ടതോടെയാണ്‌ മകളുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. 19കാരനായ യുവാവില്‍ നിന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായത്. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top