‘ഓസ്ലർ’ 50 കോടിക്കരികെ; ജയറാം-മമ്മൂട്ടി ക്രൈം ത്രില്ലർ ഇനി ആമസോൺ പ്രൈമിലേക്ക്

ജയറാം എന്ന നടന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രമാണ് ‘എബ്രഹാം ഓസ്ലര്‍’. മിഥുവന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ജനുവരി 11ന് തിയറ്ററുകളില്‍ റിലീസിനെത്തിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 40.5 കോടി കളക്ഷന്‍ നേടി 30 ദിവസം പിന്നിട്ടിരിക്കുന്നു.

ജയറാമിന്റെ കരിയറില്‍ തിയറ്ററുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമാണ് ‘ഓസ്ലര്‍’ എന്നാണ് ഒ.ടി.ടി. പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. മമ്മൂട്ടിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 22.64 കോടി രൂപ കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ എത്തിയ ഫാന്റസി ത്രില്ലര്‍ ‘മലൈക്കോട്ടൈ വാലിബ’നെക്കാള്‍ മികച്ച പ്രകടനമാണ് ‘ഓസ്ലര്‍’ കാഴ്ചവച്ചത്.

ഈ മാസം ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസിനെത്തും. ആമസോണ്‍ പ്രൈം ആണ് ‘ഓസ്ലറി’ന്റെ ഒ.ടി.ടി. പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top