അബുദാബി ക്ഷേത്രം ഇന്ന് വിശ്വാസികൾക്കായി സമർപ്പിക്കും; ബിഎപിഎസ് ഹിന്ദു മന്ദിര്‍ വാസ്തുവിദ്യയുടെ അത്ഭുതം

ഡല്‍ഹി: അബുദാബി ഹിന്ദു ക്ഷേത്രം ഉദ്ഘാടനത്തിനായി ഒരുങ്ങി. ഇന്ന് ക്ഷേത്രം വിശ്വാസികള്‍ക്ക് സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് 2015ൽ ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഭൂമി അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദര്‍ശനവേളയിലായിരുന്നു പ്രഖ്യാപനം. ദുബായ്-അബുദാബി ഹൈവേയുടെ സമീപത്ത്, അൽ റഹ്ബയില്‍ ഏറ്റവും പ്രധാന്യമുള്ളിടത്താണ് സ്ഥലം നല്‍കിയത്. 2019ല്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ വീണ്ടും 14 ഏക്കര്‍ സ്ഥലം കൂടി യുഎഇ ഭരണാധികാരി അനുവദിച്ചു. മൊത്തം 27 ഏക്കര്‍ സ്ഥലത്ത് ക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്.

പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണിത്. ബിഎപിഎസ് എന്ന ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് 700 കോടി രൂപ ചെലവിലാണ്. പിങ്ക് മണൽക്കല്ലിലും ഇറ്റാലിയന്‍ മാര്‍ബിളിലുമാണ് നിര്‍മ്മാണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top