അബുദാബി കിരീടാവകാശി ഇന്ത്യയിലേക്ക്; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച

അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍നഹ്യാന്‍ ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപര ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. തിങ്ങളാഴ്ച എത്തുന്ന കിരീടാവകാശി രണ്ട് ദിവസം ഇന്ത്യയിലുണ്ടാകും. യുഎഇ മന്ത്രിസഭായിലെ മന്ത്രിമാരും വ്യവസായ പ്രമുഖരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ദ്ധിപ്പിക്കുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം. ചൊവ്വാഴ്ച മുംബൈയില്‍ ബിസിനസ് ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കും. കൂടുതല്‍ നിക്ഷേപങ്ങള്‍ ഇതിലൂടെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top