എസി മുറിയില്‍ എലിവിഷം വച്ച് കിടന്നുറങ്ങി; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം; മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

എസി ഓണ്‍ ചെയ്ത മുറിയില്‍ എലിവിഷം വച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടി രണ്ട് കുട്ടികള്‍ മരിച്ചു. ചെന്നൈ കുന്ദ്രത്തൂരിലാണ് ദാരുണസംഭവം. ആറുവയസും ഒരു വയസുമുള്ള കുട്ടികളാണ് മരിച്ചത്. പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ബാങ്ക് മാനേജരായ ഗിരിധരന്‍-പവിത്ര ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

എലി ശല്യം കൂടുതലായതിനാല്‍ ബാങ്ക് മാനേജര്‍ കീടനാശിനി കടയില്‍ സഹായം തേടിയിരുന്നു. ഇവര്‍ റൂമിലെത്തി എലിവിഷം പൊടിച്ച് ഇട്ടിരുന്നു. അതിനുശേഷം രാത്രി എസിയിട്ട് കുടുംബം കിടന്നുറങ്ങി. രാവിലെയായപ്പോള്‍ ദമ്പതികള്‍ അവശരായിരുന്നു. സുഹൃത്തിനെ വിളിച്ചാണ് ആശുപത്രിയില്‍ എത്തിയത്. അതിനിടയില്‍ തന്നെ കുട്ടികളുടെ മരണം സംഭവിച്ചിരുന്നു.

എലിവിഷം നല്‍കിയ കമ്പനി ഉടമ ഒളിവിലാണ് എന്നാണ് സൂചന. കടയിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top